കൊച്ചിയിൽ കഞ്ചാവ് വേട്ട; കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ : പിടിച്ചെടുത്തത് 10 കിലോയോളം

കൊച്ചിയിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിലായത്. സംഭവത്തിൽ എറണാകുളം വടുതല സ്വദേശി കോളരിക്കൽ വീട്ടിൽ ജെറിൻ മാനുവൽ (31), വടുതല പുഴമംഗലത്ത് വീട്ടിൽ ജോസഫ് ജിബിൻ ജോൺ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം നോർത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ജെറിൻ മാനുവലിന്റെ വടുതലയിലെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
അന്വേഷണത്തിൽ യോദ്ധാവ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വിനായകൻ, നോർത്ത് ഇൻസ്പെക്ടർ ബിജുകുമാർ, എസ്.ഐ അഖിൽദേവ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 10 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























