Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

നടി ആക്രമിക്കപ്പെട്ട കേസിൽ നവംബർ 10ന് വിചാരണ പുനരാരംഭിക്കും: 39 സാക്ഷികളിൽ 36 പേര്‍ക്ക് സമന്‍സ്: മഞ്ജു വാര്യരെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം...

03 NOVEMBER 2022 04:18 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. പ്രോസിക്യൂഷൻ ഇതിനായി ഉടൻ അപേക്ഷ നൽകും. അതേ സമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ഇന്ന് വിചാരണ നടന്നത്. ജഡ്ജി ഹണി എം വർഗീസാണ് ഹർജി പരിഗണിച്ചത്. കേസിലെ കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും വ്യവസായിയുമായ ശരതും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ നടപടി സമീപകാലത്ത് നടൻ ദിലീപിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കുറ്റപത്രത്തിൽ തനിക്കെതിരെ പുതിയ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്ന വാദവുമായിട്ടായിരുന്നു ദിലീപ് കോടതിയിൽ എത്തിയത്. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്.

ദിലീപിനെതിരെ അന്ന് ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന്റെ വസതിയായ പത്മസരോവരത്തിൽ വന്നത് താൻ കണ്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകി.

മാത്രമല്ല നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരത് ആണ് ഈ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജുലൈ 11 ന് കുറ്റപത്രം സമർപ്പിക്കുന്നതും. തുടരന്വേഷണത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ശരത് 9ാം പ്രതിയാണ് ശരത്.

വധഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നും പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും അടക്കമുള്ള കാര്യങ്ങളായിരുന്നു വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപും ശരതും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടന്വേഷണവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കൽ ഉൾപ്പെടയുള്ള കണ്ടെത്തലുകൾ ദിലീപിനെതിരെ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമെന്നും ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ ബാലചന്ദ്രകുമാറും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരേയും ബാലചന്ദ്രകുമാറിനേയും കൂടാതെ ചെമ്പൻ വിനോദ്, ആഷിഖ് അബു, രഞ്ജി രഞ്ജിമാർ, നടി കാവ്യ മാധവൻ, സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി 97 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (56 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends