Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കാമുകൻ പാഴ്സലാക്കി തമിഴ്‌നാട്ടിൽ നിന്ന് അയച്ച വിഷം ഹോർലിക്‌സിൽ കലക്കി ഭാര്യ: ഷാരോണിന് പിന്നാലെ പാറശാലയിൽ കെഎസ്ആർടിസി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: പരാതി നൽകിട്ടും, കൃത്യമായ ഇടപെടൽ നടത്താതെ പാറശാല പോലീസ് :- ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുമ്പോൾ ചികിത്സ തേടി: ആരോഗ്യ സ്ഥിതി മോശമായി വെന്റിലേറ്ററിൽ കഴിഞ്ഞത് മൂന്ന് ദിവസം

03 NOVEMBER 2022 04:42 PM IST
മലയാളി വാര്‍ത്ത

പാറശാല പോലീസ് സ്റ്റേഷനിൽ വീണ്ടും വീഴ്ച . പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ മരണത്തിൽ തുടക്കത്തിൽ അലംഭാവം കാട്ടിയ അതേ മനോഭാവം സമാനമായ മറ്റൊരു കേസിലും കാണിച്ചതായി പരാതി. ഷാരോൺ കേസിന് സമാനമായി വിഷം കൊടുത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സ്ത്രീക്കും ഇവരുടെ ആൺസുഹൃത്തിനുമെതിരെ പരാതി നൽകിയെങ്കിലും പോലീസ് കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് പരാതി. ആറ് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നാണ് പരാതിക്കാരനായ പാറശാല സ്വദേശി സുധീർ പറയുന്നത്.

സുധീറിന്റെ പരാതി ഇങ്ങനെ... ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തി നല്‍കി തന്നെ കൊലപ്പെടുത്താന്‍ ഭാര്യയായിരുന്ന സ്ത്രീ ശ്രമിക്കുകയായിരുന്നു. 2018 ജൂലൈയില്‍ ശിവകാശി സ്വദേശിയായ ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.

ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിയെങ്കിലും അവിടെ വെച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിയുകയും ചെയ്തു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്.

വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ച് നല്‍കിയതിന് തന്റെ പക്കല്‍ തെളിവും ഉണ്ട്. ഭാര്യ വീട്ടില്‍ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനായി പരിശോധിച്ചപ്പോഴാണ് ഒരു കവറില്‍ നിന്ന് വിഷം കണ്ടെത്തിയത്. അലുമിനിയം ഫോസ്ഫെയ്ഡ് ഉള്ളില്‍ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡികല്‍ റിപോര്‍ടുകളില്‍ നിന്നും വ്യക്തമാണ്. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നും പരാതിപ്പെടുന്നു. ഷാരോൺ വധക്കേസിൽ വിമർശനങ്ങൾക്ക് വിധേയരായ പാറശാല പൊലീസിനെതിരെയാണ് വീണ്ടും പരാതി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 25നായിരുന്നു ഷാരോണ്‍ മരിച്ചത്. പിന്നാലെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊന്നുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ ആരോപിച്ചതോടെയാണ് വിഷയം പുറത്തുവന്നത്.

ഷാരോണിന്റെ സുഹൃത്തായ പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ആരോപണ വിധേയയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റ സമ്മതം. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു മരിച്ച ഷാരോൺ രാജ്. ഇക്കഴിഞ്ഞ 25നായിരുന്നു ഷാരോണ്‍ മരിച്ചത്. പിന്നാലെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊന്നുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ ആരോപിച്ചതോടെയാണ് വിഷയം പുറത്തു വന്നത്.

ഷാരോണിന്റെ സുഹൃത്തായ പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ആരോപണ വിധേയയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റ സമ്മതം. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു മരിച്ച ഷാരോൺ രാജ്.

ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെയാണ് ഗ്രീഷ്മ കൃത്യം നടത്തിയത് എന്നും, അമ്മയ്ക്ക് വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് ഗ്രീഷ്മ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത് എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആണ് സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ജാതകദോഷം എന്ന കഥയുണ്ടാക്കിയത്. ഇക്കാര്യം യുവതി സമ്മതിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്നതിൽ പാറശാല പോലീസ് കാര്യക്ഷമമല്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് മാധ്യമ ശ്രദ്ധ കിട്ടിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (58 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends