Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

വെട്ടിത്തള്ളി ഗവര്‍ണര്‍... ഗവര്‍ണര്‍ ശക്തനായ പ്രതിപക്ഷ നേതാവിനെ പോലെ നടത്തിയ വെല്ലുവിളിയുടെ ഭാവിയെന്ത്; ആര്‍എസ്എസ് നോമിനികളെ നിയമിച്ചെന്നു തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാം; തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ? സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ വെട്ടി ഗവര്‍ണര്‍

04 NOVEMBER 2022 08:10 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ഗവര്‍ണറുടെ വെല്ലുവിളി രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്നു. ഇതിന്റെ ക്ലൈമാക്‌സ് എന്താണെന്ന് പലര്‍ക്കും പിടിയില്ല. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് നോമിനികളെയോ തന്റെ ഇഷ്ടക്കാരെയോ നിയമിച്ചെന്നു തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാമെന്നു ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചത്. അനാവശ്യമായി സര്‍ക്കാര്‍ നടപടികളില്‍ ഇടപെട്ടെങ്കില്‍ മുഖ്യമന്ത്രി തെളിവുകള്‍ പുറത്തു വിടണം. തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

അതിനിടെ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടിത്തള്ളി. എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകളാണ് ഗവര്‍ണര്‍ തള്ളിയത്. ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്.

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.

ഇന്നലെ ഡല്‍ഹിയിലാണ് ഗവര്‍ണര്‍ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താന്‍ പോകുന്നതെന്ന് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ പഠിക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇന്ന് കേരളത്തിലേക്കു മടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. രാജി വയ്ക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വിസിമാര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും വിശദീകരണം കിട്ടിയിട്ടില്ല. ഇതിന്റെ സമയപരിധി ഇന്നും നാളെയുമായി അവസാനിക്കും. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ ഏഴു വരെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ടിസ് നല്‍കിയതിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നിയമപരമല്ലാതെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെങ്കില്‍ കോടതി നടപടിയെടുക്കട്ടെ. ചാന്‍സലര്‍ പദവി ഒഴിയാന്‍ മുഖ്യമന്ത്രിയോട് സന്നദ്ധത അറിയിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സിപിഎം നേതാക്കളുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിച്ചാണോ ഉന്നത വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതെന്നു ഗവര്‍ണര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മാധ്യമങ്ങളുടെ വായ് മൂടപ്പെടുന്നതായി ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നവര്‍ സര്‍വകലാശാലകളില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ ഇടപെടുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാലും സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഇടപെട്ടാലും നിയമപരമായി ഗവര്‍ണര്‍ക്ക് ഇടപെടാം. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കാര്യങ്ങള്‍ കേരളത്തിലുള്ള എല്ലാ ആളുകള്‍ക്കും അറിയാം. ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനുള്ള തെളിവുകള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ താന്‍ ആരോപണം ഉന്നയിക്കുന്നതല്ലെന്നും കേരളത്തിലെ ജനങ്ങള്‍ സംസാരിക്കുന്നതാണ് പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെക്കുറിച്ചും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആ വനിതയും മന്ത്രിമാരും തമ്മിലുള്ള ബന്ധം കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആരാണ് ആ വനിതയെ ഹില്‍സ്റ്റേഷനിലേക്കു കൂടെച്ചെല്ലാന്‍ വിളിച്ചതെന്നു ഗവര്‍ണര്‍ ചോദിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുള്ളതു കൊണ്ടാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്ന സുരേഷ് ശിവശങ്കറിനെ കാണാന്‍ പലതവണ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സ്വപ്നയ്ക്കു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (4 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (5 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (7 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends