അയൽവാസി കാറിന് തീയിട്ടു എന്ന് പരാതി ; തീയിട്ടയാൾക്കു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ

മാന്തുരുത്തിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടു. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ അത് പടർന്നു വയോധികന് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റ ചമ്പക്കര അരുമാലി ചന്ദ്രശേഖരനെ (76) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30നാണ് സംഭവം.വീട്ടുമുറ്റത്ത് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി നോക്കുമ്പോൾ തീ പടന്ന് ഒരാൾ മുറ്റം വഴി ഓടുന്നതാണ് കണ്ടത്. ജെസി നിലവിളിച്ചതോടെ അയൽക്കാർ ഓടിയെത്തി കാറിലെ തീയണച്ചു.
പൊലീസ് എത്തിയാണ് ചന്ദ്രശേഖരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . കാറിന്റെ 2 വാതിലും വീടിന്റെ ജനാലയും തീപിടിത്തത്തിൽ നശിച്ചു. പൊലീസിൽ പരാതി നൽകിയതായും ചന്ദ്രശേഖരനുമായി പ്രശ്നങ്ങളില്ലെന്നും ടോമിച്ചൻ പറഞ്ഞു.
https://www.facebook.com/Malayalivartha























