ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍...

ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍... പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ തോട്ടമണ്‍ പള്ളിക്ക് മുന്നിലാണ് സംഭവം ഉണ്ടായത്.
കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് മയ്യനാട് പുല്ലോലക്കല്‍ മിനി ജയിംസ് ആണ് മരിച്ചത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അതേസമയം കുടിയേറ്റ കര്‍ഷക ഗ്രാമത്തില്‍ ബുധനാഴ്ച തുലാമഴയെ മറികടന്ന കണ്ണീര്‍മഴയാണ് പെയ്തത്. ഒരു കുടുംബത്തിലെ അച്ഛനും മകനും സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ കാര്‍ മറിഞ്ഞ് മരിച്ചതിന്റെ സങ്കടക്കോളായിരുന്നു ആലക്കോട് നെല്ലിക്കുന്ന് ഗ്രാമത്തിന്.നെല്ലിക്കുന്നിലെ താരാമംഗലത്ത് മാത്തുക്കുട്ടി (58), ഇളയ മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്.
രാവിലെ വീട്ടില്‍നിന്ന് കാറുമായി പുറത്തിറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. മുറ്റത്തുവെച്ച് നിയന്ത്രണംവിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണറിലേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നിലവിളിച്ച് ഓടിയെത്തിയവരും വിവരമറിഞ്ഞെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും ഏറെ പണിപ്പെട്ടാണ് കിണറ്റില്‍നിന്ന് മാത്തുക്കുട്ടിയെയും മകന്‍ വിന്‍സിനെയും പുറത്തേക്കെത്തിച്ചത്. എന്നാല്‍, പ്രാര്‍ഥന വിഫലമാക്കി ഇരുവരും മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha























