ജോലി കഴിഞ്ഞ് വിട്ടിലെത്തിയ ശേഷം പുറത്ത് പോയിട്ട് തിരിച്ചെത്തിയില്ല; ഗൃഹനാഥനെ വീടിന് സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത!

കടത്തുരുത്തിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോതനല്ലൂർ വടിച്ചിരിക്കൽ പരേതനായ തങ്കപ്പന്റെ മകൻ ഷാജി(54) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. വർക്ക് ഷോപ്പു ജീവനക്കാരനായ ഷാജി വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വിട്ടിലെത്തിയ ശേഷം പുറത്ത് പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഭാര്യ സിന്ധു അന്വേഷിച്ചപ്പോഴാണ് കിണറിന് സമീപം ഷാജിയുടെ വസ്ത്രം കിടക്കുന്നത് കണ്ടത്. ഇതോടെ നടത്തിയ തിരച്ചിലിലാണ് ഷാജിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നാലെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha























