തൃശൂരില്‍ തെരുവുനായ കുറുകെ ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേറ്റുപുഴ അന്തിക്കാട്ട് വീട്ടില്‍ മുരളി (66) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
തൃശൂര്‍ പൂത്തോളില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്രചെയ്യുന്‌പോള്‍ തെരുവുനായ കുറുകെ ചാടിയതുമൂലം റോഡില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ മുരളി തൃശൂര്‍ അശ്വിനി ആശൂപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്നുരാവിലെ മരിച്ചത്.
"
https://www.facebook.com/Malayalivartha




















