സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതിന് ഒരു മാസം മുന്നേ തന്നെ സ്വപ്നയും ശിവശങ്കറും അകന്നു; ബന്ധുക്കളെ ഉപയോഗിച്ച് പിണക്കം തീര്‍ക്കാന്‍ സ്വപ്ന ശ്രമിച്ചു; നിർണ്ണായക ചാറ്റുകൾ പുറത്ത്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ചില നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോൾ ഇതാ അവരുടെ വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്. അതായത് സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതിന് ഒരു മാസം മുന്നേ തന്നെ സ്വപ്നയും ശിവശങ്കറും അകന്നുവെന്നാണ് പുറത്ത് വരുന്ന വിവരം ബന്ധുക്കളെ ഉപയോഗിച്ച് പിണക്കം തീര്‍ക്കാന്‍ സ്വപ്ന ശ്രമിച്ചു . ഈ വിവരങ്ങൾ അടങ്ങിയ വിവരങ്ങളാണ് വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന്കിട്ടിയിരിക്കുന്നത്.
സ്വപ്നയുടെ അടുത്ത ബന്ധുവായിരുന്നു ശിവശങ്കറുമായുള്ള പിണക്കം തീര്‍ത്ത് കൊടുത്തത് . ലക്ഷക്കണക്കിന് ചാറ്റുകൾ ശിവശങ്കറും സ്വപ്നയും 2019 മുതല്‍ പിടിക്കപ്പെടുന്നത് വരെ നടത്തുകയുണ്ടായി . സ്വര്‍ണ്ണക്കടത്തിലെ പ്രധാനികളായ സരിത്ത്, സന്ദീപ് എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും പുറത്ത് വന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിക്കും.
21 തവണ സ്വപ്‌നയുടെ നേതൃത്വത്തില്‍ സന്ദീപും സരിത്തും സ്വര്‍ണം കടത്തിയതായാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇതില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കൊന്നും പങ്കില്ല എന്ന കാര്യം കണ്ടെത്തിയിരുന്നു. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിന് കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം കഴിഞ്ഞ ദിവസം സ്വപ്ന മുഖ്യമന്ത്രിക്കെതിരെ നിർണ്ണായക കാര്യങ്ങൾ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha




















