Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

04 NOVEMBER 2022 01:51 PM IST
മലയാളി വാര്‍ത്ത

പാറശാല ഷാരോണ്‍ കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പ്രതികളായ സിന്ധുവിനെയും നിർമ്മൽ കുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. ഇതിന് പിന്നാലെ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഉച്ചക്ക് മുമ്പ് ഗ്രീഷ്മ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം പൊലീസുകാർ മാത്രമാണ് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിയത്.

ഇതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും ഇന്ന് ഹാജരാകണമെന്ന് നെയ്യാറ്റിൻകര കോടതി നിർദ്ദേശിച്ചത്. ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഷാരോണ്‍ കേസിൻെറ തുടരന്വേഷണം കേരളാപോലീസ് തന്നെ തുടരും. കേരളമോ, തമിഴ്നാടോ അന്വേഷിക്കുന്നതിന് നിയമതടസ്സമില്ലെന്നാണ് ഗവ.പ്ലീഡർ നൽകിയ നിയമോപദേശം. കേസ് തമിഴ്നാട്ടിലേക്കു മാറ്റരുതെന്നാവശ്യപ്പെട്ടു ഷാരോണിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ഷാരോണിന്റെ പിതാവ് ജയരാജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേസിന്റെ അധികാരപരിധി സംബന്ധിച്ചു ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും കൃത്യവും നടന്നതും തെളിവുകൾ നശിപ്പിച്ചതും തൊണ്ടി മുതൽ കണ്ടെടുത്തതുമെല്ലാം തമിഴ്നാടിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലാണ്.

അതേസമയം, മരണം സംഭവിച്ചതു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തതു പാറശാല പൊലീസുമാണ്. കുറ്റപത്രം നൽകി വിചാരണയിലേക്കു പോകുമ്പോൾ ഇക്കാര്യങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ കേസിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു. തുടർന്നാണു നിയമോപദേശം തേടിയത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ നിന്നു ലോഷൻ കുടിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെ വൈകിട്ടു ഡിസ്ചാർജ് ചെയ്തു. തുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. അമ്മ സിന്ധുവും ഇവിടെയുണ്ട്. ഇന്നു സിന്ധുവിനെയും സഹോദരൻ നിർമൽ കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്നു തന്നെ ഗ്രീഷ്മയെ തെളിവെടുപ്പിനു വേണമെന്നു ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. മൂന്നു പേരെയും കൂട്ടി തെളിവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് വാദം തുടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി നമ്പർ രണ്ടിൽ ആണ് ആരംഭിച്ചത്.

 

ഇരു പ്രതികൾക്കും വധത്തിൽ പങ്കില്ലെന്നും തെളിവ് നശിപ്പിച്ചു എന്നതിനാണ് പെ‍ാലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിനാൽ ജാമ്യം അനുവദിക്കണം എന്നും പ്രതിഭാഗം വാദിച്ചു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണമായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. വിശദമായ വാദം ഇന്ന് ഹാജരാക്കുമ്പോൾ കേൾക്കാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഗ്രീഷ്മക്കെ‍ാപ്പം കേസിൽ പ്രതി ചേർത്ത ഇരുവരെയും രാമവർമൻചിറയിലെ വീട്, ഷാരോണിനു നൽകിയ കഷായത്തിൽ‍ ചേർക്കുന്നതിനു വിഷം വാങ്ങിയ കുപ്പി കളഞ്ഞ സ്ഥലം, കളനാശിനി വാങ്ങിയ കട, കഷായത്തിനുള്ള സാധനങ്ങൾ വാങ്ങിയ പൂവാറിലെ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്ത ശേഷം രാത്രി രണ്ടരയോടെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലും, നിർമൽ കുമാറിനെ തെ‍ാഴുക്കൽ സബ് ജയിലിലും ആണ് പാർപ്പിച്ചിരിക്കുന്നത്. സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ സൈനികന് കൈമാറുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. ചെയ്യൽ നേരിടാൻ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തി. ക്രൈംബ്രാഞ്ച് ഒ‍ാഫീസിൽ നടന്ന ചോദ്യം ചെയ്യൽ ആദ്യഘട്ടം കടന്നപ്പോൾ തന്നെ അമ്മ സിന്ധുവിനും അമ്മാവനും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.

 

കഷായത്തെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യങ്ങളിൽ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികൾ മാറ്റേണ്ടി വന്നു. ഷാരോൺ ആശുപത്രിയിൽ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസിൽ നിർണായകമായത്. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെന്ന്' ഷാരോണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇതേ തുടർന്നായിരുന്നു കൊലപാതകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (13 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends