കാസർഗോഡ് പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർഗോഡിലെ പോക്സോ കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയിതു. വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേർ കൂടി പോലീസ് പിടികൂടി. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പച്ച കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പോലീസിന്റെ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആണ് പരാതി.
https://www.facebook.com/Malayalivartha




















