പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന, നാല് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

പശ്ചിമ ബംഗാളിൽനിന്ന് കഞ്ചാവ് എത്തിച്ചു വില്പന നടത്തിയ അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റോയേജ് അലിയെയാണ് കോതമംഗലം എക്സൈസ് സംഘം പിടികൂടിയത്. വിതരണത്തിനായി കൊണ്ട് വന്ന നാല് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
അതുപോലെ നെല്ലിക്കുഴി ഗ്രീൻവാലി സ്കൂൾ വളപ്പിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ തങ്കളം പുത്തൻപുരയ്ക്കൽ ഗോകുലിനെ (26) എക്സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇതുവരെ ഏഴുപേർ എക്സൈസ് പിടിയിലായി. മുഖ്യപ്രതിയുടെ സഹായിയായ ഗോകുലാണ് വിൽപനക്ക് കഞ്ചാവ് നൽകിയതെന്ന് എക്സൈസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജു ബിജു, കീരംപാറ രാഹുൽ എന്നിവർ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു.
https://www.facebook.com/Malayalivartha























