കാറില്‍ ചാരിയ കുട്ടിയെ ചവിട്ടിയ കേസ്... പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാശ്രമം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

തലശേരിയില്‍ കാറില്‍ ചാരിയ കുട്ടിയെ ചവിട്ടിയ കേസില്‍ പ്രതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാശ്രമം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കാറില്‍ ചാരിനിന്നതിനായിരുന്നു കുട്ടിക്ക് നേരെയുള്ള അതിക്രമം.
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷന്‍ നോട്ടീസയച്ചു.
ഏഴ് ദിവസത്തിനകം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിട്ടു. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കുറ്റപത്രം രജിസ്റ്റര്‍ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുന്‍പാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കുട്ടിക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കാനും പറഞ്ഞു.
https://www.facebook.com/Malayalivartha























