സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നു..... കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം.... അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്ന് സൂചന

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം. ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉടലെടുത്തത്.അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്ന് സൂചന
ഗവര്‍ണറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ് പലതവണ ഉന്നയിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ശ്രദ്ധചെലുത്തുകയാണ് സി.പി.എം.
ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ എല്‍.ഡി.എഫ്. വിശദമായി ചര്‍ച്ച ചെയ്യും.സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക.
ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം തീവ്രമായതിനാല്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൈക്കൊള്ളാനാണ് സാധ്യത. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കുകയുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ പ്രായമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത സാഹചര്യവും എങ്ങനെയാണ് തീരുമാനമുണ്ടായത് എന്ന കാര്യവും വിശദീകരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുചട്ടക്കൂടുണ്ടാക്കുന്ന ഭാഗമായാണ് ഇത് കടന്നുവന്നതെന്നും എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അതുകൊണ്ടാണ് തീരുമാനം മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി .
അതേസമയം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പുതിയ ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്‍കിയ കത്തില്‍ ഗവര്‍ണര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരൊയ ഈ പരാതികള്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നും അദേഹത്തിന്റെ യാത്രാ വിവരങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്നും ഖാന്‍ കുറിച്ചു. മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ പകരം ചുമതല ആര്‍ക്കാണെന്ന് അറിയിച്ചില്ലെന്നും പരാതിയിലുണ്ട്.
"
https://www.facebook.com/Malayalivartha























