വേമ്പനാട്ടുകായലിലെ ഓളപരപ്പിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പതിനൊന്നുകാരിയുടെ സാഹസികത; കൈകളിൽ വിലങ്ങണിഞ്ഞ ലയ നീന്തിക്കടന്നത് മൂന്നര കിലോമീറ്റർ ദൂരമുള്ള വേമ്പനാട്ടുകായൽ

വേമ്പനാട്ടുകായലിലെ ഓളപരപ്പിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൈകളിൽ വിലങ്ങണിഞ്ഞ പതിനൊന്നുകാരി കായൽ നീന്തിക്കടന്നു. നീന്തൽ പരിശീലകൻ കോതമംഗലം പാരപ്പെട്ടി അറയ്ക്കൽ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീ കലയുടേയും മകൾ ലയ ബി.നായരാണ് മൂന്നര കിലോമീറ്റർ ദൂരമുള്ള വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയത്.
കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ലയ പാരിപ്പെട്ടി പഞ്ചായത്തു കുളത്തിലും മൂവാറ്റുപുഴയിലും കഴിഞ്ഞ രണ്ടു വർഷമായി നീന്തൽ പരിശീലിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ ക്കടവിൽ ഇന്നലെ രാവിലെ 8.25 ന് അരൂർ എം എൽ എ ദലിമ ലയ യുടെ കൈകളിൽ വിലങ്ങണിയിച്ചതോടെ നീന്തൽ ആരംഭിച്ചു. ഒന്നേകാൽ മണിക്കൂർ കൊണ്ട് ലയ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറി.
കായലോര ബീച്ചിൽ നടന്ന യോഗത്തിൽ കോട്ടയം എം പി തോമസ് ചാഴിക്കാടൻ , നഗരസഭ ചെയർ പേഴ്സൺ രാധികശ്യാം, വൈസ് ചെയർമാൻ പി.ടി സുഭാഷ്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ, ചലച്ചിത്ര നടൻ ചെമ്പിൽ അശോകൻ തുടങ്ങിയവർ ലയയെ ഉപഹാരം അനുമോദിച്ചു.
https://www.facebook.com/Malayalivartha



























