കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍.... കോർപറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിൽ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമർശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടി നൽകിയിരിക്കുയാണ് ശശി തരൂർ....

മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായി. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്യ വിമർശനവും വിഭാഗീയതക്ക് എതിരായ താക്കീതും മറികടന്ന് സംസ്ഥാന കോൺഗ്രസിൽ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ശശി തരൂർ. രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാർ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാർട്ടി സമരവേദിയിലും തരൂർ സജീവമാകുകയാണ്. മേയർക്കെതിരായ കത്ത് വിവാദം കത്തിപ്പടർന്നിട്ടും സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ വേദികളിൽ ശശി തരൂരിന്റെ അസാന്നിധ്യം എതിർപക്ഷം ആയുധമാക്കുമ്പോഴാണ് ശശി തരൂരിന്റെ പുതിയ നീക്കം. മലബാർ പര്യടന വിവാദത്തിന് ശേഷം തലസ്ഥാനെത്തത്തിയ തരൂർ വിമർശനങ്ങൾക്കുള്ള പ്രതിരോധം തുടങ്ങി വച്ചു.
https://www.facebook.com/Malayalivartha