Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

'ഒരു സഹജീവിക്ക് മർദനമേൽക്കേണ്ടിവന്നുവെന്ന് അറിഞ്ഞാൽ ഉണ്ടാകുന്നത്ര സഹതാപമെങ്കിലും പൊതുസമൂഹത്തിൽ നിന്ന് കണ്ടിരുന്നെങ്കിൽ സമാധാനമായേനെ.. പണ്ടൊക്കെ ഒരു ധാരണയുണ്ടായിരുന്നു.. ആത്മാർഥമായിട്ട് ജോലി ചെയ്താൽ, നന്നായി പരിശ്രമിച്ചാൽ, അധ്വാനിച്ചാൽ സന്തോഷവും സമാധാനവും ഉണ്ടാവുമെന്ന്....ഒരു ആപത്തിൽ ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവുമെന്ന്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

26 NOVEMBER 2022 09:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത് തന്നെ. ഇതിനെതിരെ നരവധിപേരാണ് രംഗത്ത് എത്തിയത്.

'എത്ര ആത്മാർഥതയുണ്ടായാലും അടികൊണ്ട് താഴെക്കിടക്കുമ്പൊ ആരും ഒപ്പം നിൽക്കാത്ത അവസ്ഥ തുടരെത്തുടരെ കാണേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതൊക്കെ ആർക്കും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടല്ലോ..ആ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. കൂടുതലൊന്നും പറയാനില്ല.. അല്ല, എത്രവട്ടം പറഞ്ഞതാണ്.. ഒന്ന് കിട്ടുന്നത് നല്ലതാണെന്ന വാചകത്തിനെങ്കിലും മാറ്റം വന്നോ? പിന്നെ എന്ത് കുന്തത്തിനാണ്...' എന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു ന്യൂറോസർജൻ ഉണ്ടാവുന്നത് എത്ര വർഷം കൊണ്ടാണ്? ബ്രില്യൻ്റായ ഒരു സ്റ്റുഡൻ്റാണെങ്കിൽ പ്ലസ് ടു കഴിഞ്ഞ് ഉടൻ തന്നെ, അല്ലാത്തവർക്ക് ഒന്നോ അതിലധികമോ വർഷം എൻട്രൻസിനായി ചിലവഴിക്കേണ്ടിവരും.

പിന്നെ നാലര തൊട്ട് അഞ്ച് വർഷം വരെ എം.ബി.ബി.എസ്. ഒരു വർഷം ഹൗസ് സർജൻസി. അതിനിടയ്ക്ക് പ്രിയപ്പെട്ടവരുടെയും കൂട്ടുകാരുടെയുമൊക്കെ ലൈഫിലെ പലതും മിസ്സായിട്ടുണ്ടാവും. അത് കഴിഞ്ഞ് അടുത്ത എൻട്രൻസ്. അത് ആദ്യത്തേതിനെക്കാൾ കടുപ്പമാണ്. ഒരു വർഷം, അല്ലെങ്കിൽ അതിൽക്കൂടുതൽ അവിടെയുമുണ്ടാവും. പിന്നെ മൂന്ന് വർഷം പോസ്റ്റ് ഗ്രാജ്വേഷൻ. പഠനം മാത്രമല്ല, പഠനത്തിൻ്റെ കൂടെ ജോലിയും ആ സമയത്ത് ചെയ്തുതീർക്കാനുണ്ടാവും. പലർക്കും ആ സമയത്ത് കുടുംബമാവും, കുട്ടികളാവും.

പിന്നെയും ഒരു കടമ്പ കൂടി കടന്നുകഴിഞ്ഞാലാണ് സൂപ്പർ സ്പെഷ്യൽറ്റിയായ ന്യൂറോസർജറിയിൽ എത്തിപ്പെടാൻ പറ്റുന്നത്. അത് കഴിഞ്ഞിറങ്ങുമ്പൊഴേക്ക് ഏറ്റവും ചുരുങ്ങിയത് 12-13 വർഷം..അത്ര ഭാഗ്യമില്ലാത്തവർക്ക് പതിനഞ്ചോ പതിനാറോ ഒക്കെ.. പഠിച്ച് തീരാനെടുക്കുന്ന കാലം മാത്രമാണ് ഇത്രയും.. ഇതിനിടയിൽ, പ്രത്യേകിച്ച് പോസ്റ്റ് ഗ്രാജ്വേഷൻ കാലത്തൊക്കെ നേരിടേണ്ടി വരുന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിച്ചിട്ടേയില്ലെന്ന് ഓർക്കണം.. ഗുരുതരമായ രോഗാവസ്ഥയിലുള്ള ഒരു രോഗി. അവരെ രണ്ടാഴ്ച വാർഡിൽ കിടത്തി ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്നു.

സങ്കീർണതകളടക്കം ഓരോ കാര്യവും പറഞ്ഞ് മനസിലാക്കിയ ശേഷം 8-10 മണിക്കൂർ വരെ നീളുന്ന ഓപ്പറേഷൻ ചെയ്യുന്നു. അതിന് ശേഷം ഐ.സി.യുവിൽ അവരുടെ നില നിരീക്ഷിക്കുന്നു,. നില വഷളാവുമ്പൊ വേണ്ട ചികിൽസ നൽകിയ ശേഷം വിവരങ്ങൾ രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നു. സാധ്യമായതൊക്കെ ചെയ്തിട്ടും മരണം സംഭവിച്ചപ്പൊ അതും അറിയിക്കുന്നു. അതിന്ന് കിട്ടിയ പ്രതിഫലം?

1) ശാരീരികാക്രമണം
2) മാനസികവ്യഥ
3) ഇതിനെക്കുറിച്ചൊന്നും യാതൊരു ബോധവുമില്ലാത്തവരുടെ സമൂഹമാധ്യമത്തിലെ കുറ്റപ്പെടുത്തലുകൾ

4) ഒരിറ്റ് എംപതി പോലും തോന്നിക്കാത്ത രീതിയിലുള്ള കമൻ്റുകളും പ്രതികരണങ്ങളും ഇത്രയുമൊന്നും വിശദീകരിക്കേണ്ട കാര്യമേയുള്ളതല്ല.

ഒരു സഹജീവിക്ക് മർദനമേൽക്കേണ്ടിവന്നുവെന്ന് അറിഞ്ഞാൽ ഉണ്ടാകുന്നത്ര സഹതാപമെങ്കിലും പൊതുസമൂഹത്തിൽ നിന്ന് കണ്ടിരുന്നെങ്കിൽ സമാധാനമായേനെ.. പണ്ടൊക്കെ ഒരു ധാരണയുണ്ടായിരുന്നു.. ആത്മാർഥമായിട്ട് ജോലി ചെയ്താൽ, നന്നായി പരിശ്രമിച്ചാൽ, അധ്വാനിച്ചാൽ സന്തോഷവും സമാധാനവും ഉണ്ടാവുമെന്ന്....ഒരു ആപത്തിൽ ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവുമെന്ന്.

എത്ര ആത്മാർഥതയുണ്ടായാലും അടികൊണ്ട് താഴെക്കിടക്കുമ്പൊ ആരും ഒപ്പം നിൽക്കാത്ത അവസ്ഥ തുടരെത്തുടരെ കാണേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതൊക്കെ ആർക്കും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടല്ലോ..ആ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. കൂടുതലൊന്നും പറയാനില്ല.. അല്ല, എത്രവട്ടം പറഞ്ഞതാണ്.. ഒന്ന് കിട്ടുന്നത് നല്ലതാണെന്ന വാചകത്തിനെങ്കിലും മാറ്റം വന്നോ? പിന്നെ എന്ത് കുന്തത്തിനാണ്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends