കൊപ്ര രാജേഷും കൂട്ടാളികളും പിടിയില്‍

പൂട്ടുപൊളിയില്‍ വിദ്ധനായ കൊപ്രാ രാജേഷും സംഘവും പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര രാജേഷിനെയും കൂട്ടാളികളെയും കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഉണ്ണിച്ചിറ ചെട്ടിശേരി ബിജുമോന്റെ വീട് പട്ടാപ്പകല്‍ കുത്തിപൊളിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം വട്ടിയൂര്‍കാവ് വഴവിളാകത്ത് വീട്ടില്‍ ബിജു എന്ന കൊപ്ര രാജേഷി(36)നെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ കോഴിക്കോട് കൊടുവള്ളിയില്‍നിന്നും രണ്ടും മൂന്നും പ്രതികളായ കൊല്ലം കടയ്ക്കല്‍ വിളയില്‍ രാഹൂല്‍(20), ഇടുക്കി മേലേ ചിന്നാര്‍ പെരുമനങ്ങാട് വീട്ടില്‍ ജിന്‍സണ്‍ തോമസ് (28) എന്നിവരെ ഇടപ്പള്ളിയില്‍നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂവരും ബിജുമോന്റെ വീട്ടില്‍ മോഷണ ശ്രമം നടത്തിയത്. 15ാം വയസില്‍ മോഷണം തുടങ്ങിയ കൊപ്ര രാജേഷ് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ 60 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി വാഹന മോഷണ കേസുകളില്‍ രാഹുല്‍ പ്രതിയാണ്. ജിന്‍സണ്‍ മാഹിയില്‍നിന്നും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ കേസിലും പ്രതിയാണ്.
കൊട്ടാരക്കരയില്‍ നടത്തിയ മോഷണ കേസുകളില്‍ കൊട്ടാരക്കര സബ്ജയിലില്‍ കിടക്കുമ്പോഴാണ് രാജേഷ് മറ്റു രണ്ടു പേരെയും പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം ജയില്‍ മോചിതനായ രാജേഷിനെ എറണാകുളത്തെ ഒരു കേറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ജിന്‍സണ്‍ മോഷണം നടത്തുന്നതിനായി വിളിച്ചുവരുത്തുകയായിരുന്നു. രാഹുലിനെയും കൂട്ടി എറണാകുളത്തെത്തിയ രാജേഷ് ഈ മാസം ഒന്നു മുതല്‍ ഇടപ്പള്ളിയിലെ വിവിധ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. എറണാകുളം സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നിവിടങ്ങളില്‍ മൂവര്‍ സംഘം മോഷണ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. സംഭവ ദിവസം രാവിലെ പുനലൂരില്‍നിന്നും വാടകയ്‌ക്കെടുത്ത ഹുണ്ടായ് ഇയോണ്‍ കാറിന്റെ നമ്പര്‍ മാറ്റി ഓട്ടോറിക്ഷയുടെ നമ്പര്‍ ഘടിപ്പിച്ചാണ് മോഷണത്തിനു തയാറെടുത്തത്.എറണാകുളം സൗത്തിലെ ഒരു കടയില്‍നിന്നാണ് നമ്പര്‍ പ്ലേറ്റ് മാറ്റി ഘടിപ്പിച്ചത്. കാറില്‍ ഉണ്ണിച്ചിറ ഭാഗത്തെത്തിയ മൂവരും ബിജുമോന്റെ വീടിനു സമീപത്തെത്തി. രാഹുലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇടപ്പള്ളി ടോളിനു സമീപം പോലീസ് കൈകാണിച്ചെങ്കിലും രാഹുല്‍ കാര്‍ നിര്‍ത്തിയില്ല. ജിന്‍സണെ പരിസരം വീക്ഷിക്കുന്നതിനായി ഏല്‍പിച്ചു രാജേഷ് മതില്‍ ചാടിക്കയറി കൈയില്‍ കരുതിയിരുന്ന കമ്പിപാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തി പൊളിക്കുകയായിരുന്നു. ഇതിനിടെ റോഡിലൂടെ ഒരു സംഘം ആളുകള്‍ വരുന്നതു കണ്ട ജിന്‍സണ്‍ സൂചന നല്‍കിയതിനെ തുടര്‍ന്നു രാജേഷ് മതില്‍ ചാടി ഓടി രക്ഷപെട്ടു. രാഹുലും ജിന്‍സണും കാറില്‍ പെരുമ്പാവൂരിലേക്കും കടന്നു. മോഷണ ശ്രമത്തെ തുടര്‍ന്ന് ബിജുമോന്‍ നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത കളമശേരി പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വെള്ള കാര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ നിന്നാണ് പ്രതികളെ സംബന്ധിക്കുന്ന സൂചന ലഭിച്ചത്. ഈ കാര്‍ പിന്നീട് കൊല്ലം കടക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്നവരെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ മൂവരെയും കുറിച്ചുള്ള സൂചന ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha