അടിച്ചു മോനെ...രണ്ടു കൊല്ലത്തിനിടെ രണ്ടുപ്രാവശ്യം ഭാഗ്യദേവത കടാക്ഷിച്ച സദാശിവന്റെ കഥയിങ്ങനെ

ഒരു തവണയെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ അവര്‍ അറിയാന്‍ ഒന്നിലേറെത്തവണ ഭാഗ്യദേവത കടാക്ഷിച്ച സദാശിവനെ പരിചയപ്പെടാം. നല്ല മനസ്സുണ്ടെങ്കില്‍ ഭാഗ്യം വിട്ടുപോകില്ലെന്ന ഒരു സാക്ഷ്യ പത്രം. അതും രണ്ടും തവണ ഒന്നാം സമ്മാനം അടിച്ചാലോ? അങ്ങനെ ഒരു ഭാഗ്യവാന്‍ ഉണ്ടാകുമോ? ഉണ്ടാകില്ല എന്നു തന്നെ നമ്മള്‍ തറപ്പിച്ചു പറയും. ആലപ്പുഴ ജില്ലയിലെ എടത്വ തലവടി കുന്നപ്പള്ളി പറമ്പില്‍ സദാശിവന്‍ എന്ന തെങ്ങുകയറ്റ തൊഴിലാളി.
സദാശിവന് രണ്ടു കൊല്ലത്തിനിടെ രണ്ടു തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ആദ്യം അടിച്ചത് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നെങ്കില്‍ ഇന്നലെ അടിച്ചത് 65 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ഭാഗ്യനിധിയാണ്. ബി.ആര്‍. 339758 എന്ന നമ്പരിലുള്ള ലോട്ടറിക്കാണ് സദാശിവന്‍ സമ്മാനം ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് രണ്ടു തവണ ഒന്നാം സമ്മാനം കിട്ടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 51 ലക്ഷം രൂപയാണ് സദാശിവന് കിട്ടിയത്. ചക്കുളത്തുകാവിലെ അലക്‌സ് എന്ന ഏജന്റിന്റെ വില്‍പ്പനക്കാരനായ രാജനില്‍ നിന്നാണ് രണ്ടു തവണയും സദാശിവന്‍ ടിക്കറ്റ് എടുത്തത്. ദിവസവും സദാശിവന്‍ 21 ടിക്കറ്റ് വീതമാണ് എടുത്തിരുന്നത്.
ആദ്യം കിട്ടിയ സമ്മാനത്തില്‍ നിന്ന് നല്ലൊരു തുക സദാശിവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു. പണക്കാരനായതിന്റെ പത്രാസില്‍ തെങ്ങുകയറ്റ ജോലി ഉപേക്ഷിക്കാനും സദാശിവന്‍ തയാറായില്ല. 68ാം വയസിലും ഇദ്ദേഹം തെങ്ങുകയറ്റം തുടരുന്നു. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം തെങ്ങുകയറ്റ ജോലി തുടരാന്‍ തന്നെയാണ് സദാശിവന്റെ തീരുമാനം. സാധാരണ ലോട്ടറി കിട്ടിയിട്ടുള്ളവര്‍ അതുകൊണ്ട് രക്ഷപ്പെട്ട ചരിത്രമില്ല. ചിലരൊക്കെ മാത്രം ജീവിച്ചു പോകുന്നുവെന്നു പറയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha