തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം, തോട്ടംതൊഴിലാളികള്‍ സമരം തുടങ്ങിയാല്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും വി എസ്

കേരളത്തിലെ തോട്ടങ്ങള്‍ക്കായി പ്രത്യേക നിയമം നടപ്പാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തോട്ടങ്ങള്‍ക്കായി നിയമം കൊണ്ടുവന്ന് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് വിഎസ് പറഞ്ഞു. തോട്ടംഉടമകള്‍ സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നും തോട്ടംതൊഴിലാളികള്‍ സമരം തുടങ്ങിയാല്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മൂന്നാറിലെ തോട്ടംതൊഴിലാളി സമരത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളില്‍ നിന്ന് തോട്ടം ഉടമകള്‍ പിന്നോട്ടുപോയ സാഹചര്യത്തിലാണ് വിഎസ് ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha