ജോര്‍ജിനെതിരായ നടപടി: വക്കത്തിന് മറുപടിയുമായി ശക്തന്‍

മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ വിമര്‍ശിച്ച മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന് മറുപടിയുമായി സ്പീക്കര്‍ ശക്തന്‍ രംഗത്തെത്തി. എല്ലാ നിയമവശവും പരിശോധിച്ചിട്ടാണ് ജോര്‍ജനെതിരെ നടപടിയെടുത്തതെന്ന് സ്പീക്കര്‍ പറഞ്ഞു. നടപടി ശരിയായില്ലെന്ന് ഏതു സാഹചര്യത്തിലാണ് വക്കം പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വക്കം പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടിരുന്നു. രാജിക്കത്ത് സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവച്ചയാളെ അയോഗ്യനാക്കുന്നതില്‍ കാര്യമില്ല. ആരോപണങ്ങള്‍ തെളിയിക്കപ്പെടാതെ രാജിവച്ചൊഴിയേണ്ട കാര്യമില്ലെന്നും വക്കം പറഞ്ഞിരുന്നു.
കേരളാ കോണ്‍ഗ്രസ് (എം) എം.എല്‍.എ ആയിരിക്കെ അംഗത്വം ഉപേക്ഷിച്ച് മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി അരുവിക്കര തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെന്ന പേരില്‍ തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലായിരുന്നു ജോര്‍ജിനെതിരായ നടപടി. വിചാരണയ്ക്കുശേഷം നവംബര്‍ 13-ന് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യത വിധിയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha