വിവരം അറിയണമെങ്കില്‍ അധികപണം നല്‍കണമെന്ന് വിവരാവകാശ അന്വേഷണത്തിനു മറുപടി

അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിക്ക് ലഭിച്ച മറുപടി കണ്ടാല്‍ ആരേയും ഞെട്ടിക്കും.
അപേക്ഷയ്ക്കു മറുപടി നല്‍കാന്‍ സമയവും പ്രയത്‌നവും ആവശ്യമുള്ളതിനാല്‍ അപേക്ഷകന്‍ ഓഫീസ് സമയത്തു നേരിട്ടെത്തി ഫയലുകള്‍ തെരഞ്ഞു വിവരങ്ങള്‍ കണ്ടെത്തണമെന്നാണ് ആദ്യനിര്‍ദ്ദേശം.
അതുമാത്രമല്ല, അതിനായി ഓഫീസില്‍ ചെലവഴിക്കുന്ന ആദ്യ മണിക്കൂര്‍ ഒഴികെ ചെലവാകുന്ന ഓരോ അരമണിക്കൂറിനും 10 രൂപാ വീതം ട്രഷറിയിലടച്ചു ചെലാന്‍ ഹാജരാക്കണമെന്നുമാണു ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നിര്‍ദേശം.
ഈ വിവരങ്ങളൊക്കെ നല്‍കാനല്ലേ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നു ചോദിച്ചാല്‍ അതും വിവരാവകാശം വഴി ചോദിക്കൂ എന്നതാണ് മറുപടി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവ് അറിയാനാണ് അഡ്വ. സുനില്‍ എം. കാരാണി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്.
ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാര്‍ഥി കൂടിയായിരുന്നു സുനില്‍. വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്ന ഈ മറുപടി ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നു സുനില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha