വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി; കരിപ്പൂരില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. നിര്‍മാണത്തിനായി പൊളിച്ച റണ്‍വേയുടെ തൊട്ടടുത്ത് വരെ വിമാനമെത്തിയെങ്കിലും വന്‍ അപകടം ഒഴിവാകുകയായിരുന്നു. കരിപ്പൂരില്‍ നിന്നു ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷാര്‍ജയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം.
റണ്‍വേ ജോലികള്‍ നടക്കുന്ന നടക്കുന്ന ഭാഗത്തേക്ക് വിമാനം തെന്നി മാറുകയായിരുന്നു. പിന്നീട് വിമാനം പുറകോട്ടു കൊണ്ടുവരുകയും കൃത്യ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നില്‍
പൈലറ്റിന്റെ അശ്രദ്ധയാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഔദ്യോഗിക വിശദീരണം ഒന്നും ഇതുവരെ വന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha