സരിതയുടെ വഴിയേ

ദേ ബിജുരമേശിന്റെ ആരോപണം വീണ്ടും. ആഘോഷമാക്കാന്‍ ചില ചാനലുകളും. കെ.എം. മാണിയെ വട്ടം ചുറ്റിച്ചു തുടങ്ങിയ ബിജുരമേശിന്റെ കോഴ ആരോപണയുദ്ധം പിന്നെ ബാബുവിനെയും, രമേശിനെയും, ശിവകുമാറിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി.
മുഖ്യമന്ത്രിപദം മോഹിച്ച കെ.എം. മാണിയെ തളയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ
ഐ ഗ്രൂപ്പിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ ചേര്‍ന്നൊരുക്കിയ ബിജുരമേശ് വെളിപ്പെടുത്തല്‍ യുദ്ധം പിന്നീട് കയറുപൊട്ടിയ കാളയുടെ കാര്യം പറഞ്ഞപോലെയായി. മാധ്യമഹരം പിടിച്ച ബിജുരമേശ്
ഐ ഗ്രൂപ്പിലെ പ്രമുഖ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തിരക്കഥ പിന്നേയും പലകുറി മാറ്റി. ഇടയ്ക്ക് തന്റെ ഗ്രൂപ്പു നേതാവിനും കൊടുത്തു ഒരു കൊട്ട്. അതോടെ അത്യാവശ്യമൊക്കെ ചെവിക്കു പിടിക്കാന്‍ ശക്തിയുള്ള ചെന്നിത്തലയാകട്ടെ ടി മന്ത്രിയുടെ മുന്നില്‍ കൊച്ചുകുട്ടിയായി.
കെ.എം. മാണിയെ ഒടിച്ചുമടക്കിയ കോണ്‍ഗ്രസ് ആദ്യമത് രഹസ്യമായി ആഘോഷമാക്കി. ബാര്‍ വാറിന്റെ ആരംഭഘട്ടത്തില്‍ മാണിയെ ബ്ലാക്‌മെയില്‍ ചെയ്ത് ബാര്‍ പുനസ്ഥാപിക്കാം എന്ന ചിന്ത ബാബുവിനേയും പിടികൂടി. ബാര്‍ മുതലാളിമാരെവച്ച് ചെറുതായൊന്നു കളിച്ചു. ക്വിക് വെരിഫിക്കേഷനില്‍ മുതലാളിമാര്‍ പലരും ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൊഴി നല്കാനെത്തിയില്ല. തൊട്ടുപിറകെ ബാബുവിന്റേയും മുഖ്യന്റേയും തലയില്‍ ചാരി ചെന്നിത്തല കെ.എം. മാണിക്കെതിരെ എഫ് ഐ ആറുമിട്ടു. അങ്ങനെ കെ.എം. മാണിയെ പൂട്ടിക്കെട്ടിയെന്ന അഹങ്കാരത്തില്‍ കോണ്‍ഗ്രസും അര്‍മാദിച്ചു.
മാണിയെ വീഴിച്ചതുകൊണ്ടു മാത്രം ബാര്‍ തിരിച്ചു കിട്ടില്ല എന്നു മനസ്സിലാക്കിയ ബിജുരമേശ് തൊട്ടുപിറകേ ബാബുവിനും, രമേശിനും, ശിവകുമാറിനുമെതിരേ വെടിപൊട്ടിച്ചു. തൊട്ടു പിറകെയുള്ള അനുരജ്ഞന സംഭാഷണങ്ങളെ തുടര്‍ന്ന് രമേശിനെയും, ശിവകുമാറിനെയും വെറുതെ വിട്ടു. പക്ഷേ ബാബുവിന്റെ നേര്‍ക്ക് കുരച്ചു കൊണ്ടടുത്തു.
ഇടതുമുന്നണിയിലേക്ക് മാണി വന്നാല്‍ തങ്ങളുടെ കാര്യം കട്ടപ്പൊകയാകുമല്ലോ എന്നു കരുതിയ സി.പി.ഐയും ഉടന്‍ പോരിറിനിറങ്ങി. കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് മാണിയുടെ പുറകേ ഓട്ടമായി. ഈ കള്ളനും പോലീസും കളിക്കിടയില്‍ ഗോകുലം ഗോപാലന്റെ ശത്രുവും, ചിരകാല വൈരിയുമായിരുന്ന വെളാപ്പള്ളിയേയും തകര്‍ത്തു ബിജുരമേശ്. ബി.ജെ.പി. വളര്‍ന്നാല്‍ കോണ്‍ഗ്രസിലെ ഹിന്ദു നേതാവെന്ന ഇമേജും ന്യൂനപക്ഷ പിന്തുണയുമുറപ്പിച്ച് മുന്നേറുന്ന രമേശിന്റെ നേതൃത്വം ബുദ്ധിമുട്ടിലാക്കുമെന്ന് കണക്കുകൂട്ടിയുള്ള കളിയായിരുന്നു പിന്നീട്. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരനേ്വഷണ പ്രഖ്യാപനത്തിലൂടെ വീണ്ടും വെള്ളാപ്പള്ളിയെ തളച്ചിട്ടു.
ബിജുരമേശിന്റെ തുടര്‍ വെളിപ്പെടുത്തലുകളില്‍ വെള്ളാപ്പള്ളിയും, മകന്‍ തുഷാറും, സൂക്ഷ്മാനന്ദയുമൊക്കെ നെഞ്ചടിച്ചു വീണു. വാടകക്കൊലയാളി പ്രിയനും, സാബുവുമൊക്കെ കുറ്റവാളികളായി.
കേരളത്തിലെ ഈ വാടകക്കൊലയാളികളും, മാഫിയായും, എല്ലാ അഴിമതിപ്പണം കൈമാറുന്നവരുമൊക്കെ ബിജുരമേശിനോട് എല്ലാം തുറന്നു പറയുന്നതും, കൊല്ലുന്നതിനു മുന്‍പും, കോഴ നല്‍കുന്നതിനു മുമ്പും അനുഗ്രഹം തേടുന്നതും? എന്തുകൊണ്ട്?
പുതിയ പുതിയ വെളിപ്പെടുത്തലുകളോരോന്നും മാധ്യമ ശ്രദ്ധ തിരിക്കുവാനും, ചിലരെയൊക്കെ രക്ഷപ്പെടുത്താനുമാണ്. മാധ്യമപ്രവര്‍ത്തനവും ഇന്ന് രാഷ്ട്രീയക്കാര്‍ നിശ്ചയിക്കുന്ന അജണ്ടയിലൂന്നിയാണ്.
ബാബുവിലേക്കും, ആഭ്യന്തരമന്ത്രിയിലേക്കും ബാര്‍കോഴ നീണ്ടു ചെല്ലുമ്പോള്‍ സോളാര്‍ കഥകള്‍ പൊങ്ങിവരും. വീണ്ടും കെ.എം. മാണിയെ പുറത്തെടുത്ത് പുതിയ ആരോപണങ്ങളിലൂടെ പോസ്റ്റുമോര്‍ട്ടം ചെയ്തു വാര്‍ത്തയാക്കാം. എല്ലാം അജണ്ട മാത്രം.
രാജിവച്ചു കോട്ടയത്തേക്കു ചെന്ന മാണിയെ ജില്ലക്കാര്‍ പൊന്നുപോലെ കോരിയെടുത്ത് പാലായിലെത്തിച്ചു. പതിനായിരത്തിലധികം ആളുകളാണ് അവിടെ ഒഴുകിയെത്തിയത്. മാണി പാലായുടെ മാണിക്യം തന്നെ. സംഭാവന വാങ്ങിയെന്നു പറഞ്ഞ് തന്റേടം കാട്ടാത്തതിനു സ്വയം കുരിശുമരണമേറ്റെടുത്തുള്ള മടക്കയാത്ര. കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാരനാണ് കെ.എം. മാണി. മറ്റാര്‍ക്കും അവിടെ സാമ്പത്തിക കാര്യങ്ങള്‍ക്കുത്തരവാദിത്വമില്ല. ജോസ് കെ. മാണിയുടെ ഇലക്ഷനും നാലഞ്ചു കോടിയെങ്കിലും ഒഴുക്കിയിട്ടുണ്ടാകും. വരുന്ന ബിസിനസുകാരില്‍ നിന്ന് കിട്ടുന്ന പണം നേരിട്ടു വാങ്ങുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല അദ്ദേഹത്തിന് പാര്‍ട്ടി നടത്താന്‍. എല്ലാ രാഷ്ട്രീയക്കാരും നേതാക്കളും മാണിയും ഇലക്ഷന്‍ സമയത്തു പണം വാങ്ങിയിട്ടുണ്ടാകാം. പക്ഷേ ഇതുവച്ച് ബിജുരമേശും, കോണ്‍ഗ്രസും, ഇടതുപക്ഷത്തെ ചില ശത്രുക്കളും അദ്ദേഹത്തെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പാലാക്കാര്‍ പറയുന്നത്.
ഒടുവിലിതാ ഇരട്ടനീതിയെന്നു പറഞ്ഞു കോണ്‍ഗ്രസുകാര്‍ കരഞ്ഞപ്പോള്‍ വീണ്ടും ബിജുരമേശിനെ ഒരു ചാനലിന്റെ ഗണ്‍പോയിന്റിലിരുത്തി അടുത്ത വെടി. ഇനിയും മാണിയുടെ അഴിമതിക്കഥകള്‍ പ്രചരിപ്പിക്കും. അല്ലെങ്കില്‍ മിണ്ടാതിരുന്നോണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha