മകളുടെ വിവാഹത്തിന് പണമില്ലാതെ അച്ഛന്‍ നാടുവിട്ടു;ടി.എന്‍. പ്രതാപന്‍ എം എല്‍ എ യും പോലീസ് ഉദ്യോഗസ്തനും തക്ക സമയത്ത് രക്ഷകരായി

ഇല്ല നന്മകള്‍ മരിച്ചിട്ടില്ല. ഒരു നല്ല പോലീസ് ഉദ്യോഗസ്ഥനും എംഎല്‍യും കൈകോര്‍ത്തപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് മംഗല്ല്യഭാഗ്യം. ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു പിടി നല്ല മനസ്സുകളുടെ കൈ സഹായം. അതും നിമിഷ നേരം കൊണ്ട്. കൊടുങ്ങല്ലൂരാണ് സംഭവം. :ടി.എന്‍ പ്രതാപന്‍ എം എല്‍ എ യുടേയും ജനകീയപോലീസ് ഉദ്യോഗസ്തന്റേയും അവസരോചിതമായ ഇടപെടല്‍ ഒരു കുടുംബത്തെ രക്ഷിച്ചു. മകളുടെ വിവാഹത്തിന് പണമില്ലാതെ വലഞ്ഞ അച്ഛന്‍ നാടുവിട്ടതറിഞ്ഞ സി.ഐ.യുടെ ഇടപെടല്‍മൂലം മിനുട്ടുകള്‍ക്കുള്ളില്‍ പണം കണ്ടെത്താനാവുകയായിരുന്നു. ഗൃഹനാഥനെ കാണാനില്ലെന്നുള്ള പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടുകാര്‍ക്ക് സി.ഐ.യുടെ ഇടപെടലാണ് മിനുട്ടുകള്‍ക്കുള്ളില്‍ പണം കണ്ടെത്തുവാനും കുടുംബത്തിന് അത്താണിയും ആയത്. മതിലകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു നിര്‍ധന കുടുംബത്തിലെ ഗൃഹനാഥനെ കാണാനില്ലെന്ന പരാതി വെള്ളിയാഴ്ച വൈകീട്ടാണ് സി.ഐ.യുടെ മുന്നിലെത്തുന്നത്
പരാതിക്കാരോട് ശനിയാഴ്ച രാവിലെ പത്തുമണിയോടെ സ്‌റ്റേഷനിലെത്താന്‍ സി.ഐ. പറഞ്ഞിരുന്നു. ഇതനുസരിച്ച് പരാതിക്കാര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ. ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന ഒരു ഉദ്ഘാടനച്ചടങ്ങിലായിരുന്നു. ഇവിടെയെത്തിയ പരാതിക്കാരോട് സി.ഐ. വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഗൃഹനാഥന്‍ നാടുവിടാനുണ്ടായ കാരണങ്ങള്‍ അറിയുന്നത്. ഉടനെ സി.ഐ. സലീഷ് എന്‍. ശങ്കരന്‍ സംഭവം സ്ഥലത്തുണ്ടായിരുന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യുടെ ശ്രദ്ധയില്‍പ്പെടുത്തി. എം.എല്‍.എ.യും സി.ഐ.യും ചടങ്ങിനെത്തിയ ചിലരോട് രഹസ്യമായി വിവരം ധരിപ്പിച്ചു. പതിനഞ്ച് മിനുട്ടിനുള്ളില്‍ നാലുപേരില്‍നിന്നായി 1,10,000 രൂപ സംഘടിപ്പിച്ചു. ഇവരെല്ലാവരും ചേര്‍ന്ന് വൈകീട്ട് വിവാഹവീട്ടിലെത്തി പണം ഏല്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha