ശബരിമലയില്‍ നട തുറന്നു: തീര്‍ഥാടനകാലം ആരംഭിച്ചു

മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയാണു നട തുറന്നു ദീപം തെളിച്ചത്. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സൂര്യഗായത്രം കാരക്കോട്ട് ഇല്ലത്ത് എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്. ഉണ്ണിക്കൃഷ്ണനും ചുമതലയേറ്റു. പ്രത്യേക പൂജകളൊന്നുംതന്നെ ഇന്നുണ്ടായിരിക്കില്ല. 40 നാള്‍ നീളുന്ന മണ്ഡലകാലം നാളെ ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകുന്നേരം വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha