എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ.ഡി.ജി.പി, ജേക്കബ് തോമസിന്റെ ഒഴിവിലാണ് നിയമനം

ഉത്തരമേഖലാ എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചു. ജേക്കബ് തോമസിന്റെ ഒഴിവിലാണ് എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. 2012 ല്‍ അല്‍പകാലം വിജിലന്‍സില്‍ എ.ഡി.ജി.പിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ശങ്കര്‍ റെഡ്ഡിക്ക് പകരം നിതിന്‍ അഗര്‍വാളാണ് പുതിയ ഉത്തരമേഖലാ എ.ഡി.ജി.പി.
1986 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ശങ്കര്‍ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായ ശങ്കര്‍ റെഡ്ഡി കല്‍പറ്റ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വയനാട് എസ്.പി.,കോഴിക്കോട് സിറ്റി കമ്മീഷണര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി., മധ്യമേഖല ഡി.ഐ.ജി., ഉത്തര മേഖല .ഡി.ഐ.ജി., ഇന്റലിജന്‍സ് ഡി.ഐ.ജി., വിജിലന്‍സ് ഐ.ജി. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലും 2012 ലും വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha