തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന നടപ്പാക്കാന്‍ തീരുമാനം, കുട്ടിയ കൂലി നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ കിട്ടും; ബോണസില്‍ തീരുമാനം പിന്നീട്

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂലി കൂട്ടിയ മുന്‍ തീരുമാനം നടപ്പിലാക്കും. ഇന്ന് സര്‍ക്കാരുമായി തൊഴിലാളികളും തോട്ടം ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൂട്ടിയ ശമ്പളമായിരുക്കും നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്.
മുമ്പ് മുഖ്യമന്ത്രിയുടെ മുമ്പില്‍ വച്ചെടുത്ത തീരുമാനം നടപ്പിലാകുന്നില്ല എന്ന ഒരു സംശയം പലര്‍ക്കും ഉണ്ടെന്നും ആ തീരുമാനം നടപ്പിലാക്കിയ ശേഷമെ ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
ബോണസില്‍ തീരുമാനം പിന്നീടെടുക്കുമെന്നും മന്ത്രി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി നിലവിലെ സാഹചര്യത്തില്‍ കൂട്ടുന്നതും ബോണസ് നല്‍കുന്നതും പ്രായോഗികമല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം തോട്ടം ഉടമകള്‍ പറഞ്ഞത്. കൂലി കൂട്ടാമെന്ന് നേരത്തെ സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്നുമായിരുന്നു അവരുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha