ഏറ്റുമാനൂരില്‍ വീട് കുത്തിത്തുറന്ന് 45പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

മാടപ്പാട് കണ്ണമ്പുരമഠംഭാഗത്ത് വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. സംശയിക്കപ്പെടുന്നവരില്‍ ഒരാളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. വട്ടക്കോട്ടയില്‍ ദേവ് അന്‍പുവിന്റെ വീട്ടിലാണ് രാത്രി മോഷ്ടാക്കള്‍ കയറിയത്.
ദേവ്അന്‍പു കുവൈത്തിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ജൂണിമേരിയുംമുത്തമകനും നവംബര്‍ 12ന് ഭര്‍ത്താവിന്റെ ചെന്നൈയിലുള്ള വീട്ടിലേയ്ക്ക് പോയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ മുന്‍ഭാഗത്തെ കതകിന്റെപാളി ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടക്കള്‍ ബെഡ്‌റൂമിന്റെ വാതിലും ഇതേരീതിയില്‍ പൊളിച്ചുമാറ്റി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കുമുന്‍പ് ഈവീട്ടില്‍ അലമാരയുടെയും മറ്റുംപണികള്‍ നടത്തിയിരുന്നു. ഇതിനുശേഷം നാട്ടുകാരനായ ഒരു പണിക്കാരനെക്കൊണ്ട് സാധനങ്ങള്‍എടുത്ത് വയ്പിക്കുകയും ചെയ്തിരുന്നു.ഇയാളെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗര്‍ എസ്.എം.ഇ.യില്‍ നഴ്‌സിങ് അധ്യാപികയാണ് ജൂണിമേരി.
കോട്ടയം ഡിവൈഎസ?പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വീടിനെപ്പറ്റി കൃത്യമായ വിവരങള്‍ അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം.ഏറ്റുമാനൂര്‍ സി.ഐ. റിജോ പി. ജോസഫ്,എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha