കവര്‍ച്ച ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു.... വീട്ടമ്മയെ തള്ളി വീഴ്ത്തി രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവിനെ പിടികൂടി പോലീസ്

കവര്‍ച്ച ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു.... വീട്ടമ്മയെ തള്ളി വീഴ്ത്തി രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവിനെ പിടികൂടി പോലീസ്. ചിറയിന്‍കീഴ് കോളച്ചിറ പുന്നവിള വീട്ടില്‍ ഉത്തമനാണ് (55) കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ചന്ദനക്കാവ് സ്വദേശിനിയുടെ വീട്ടില്‍ രാത്രി കവര്‍ച്ച നടത്താനായി ശ്രമിക്കുന്നതിനിടയില്‍ ഉണര്‍ന്ന വീട്ടമ്മ ബഹളം വെച്ചതോടെ ഇവരെ തള്ളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.
നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ പോയ പ്രതി ആയൂരില്‍ ലോഡ്ജില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ഏതാനും വര്‍ഷം മുമ്പ് ചിറയിന്‍കീഴില്‍ നിന്ന് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ഉത്തമന്‍ ചന്ദനക്കാവില്‍ താമസിച്ചുവരികയാണ്. മുമ്പും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























