Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദുരന്തങ്ങള്‍ വേട്ടയാടിയ വിഴിഞ്ഞം. കലാപം കടലിലും കരയിലും. അദാനിയുടെ കനിവ് കാത്ത് സര്‍ക്കാരും നാട്ടുകാരും.

06 DECEMBER 2022 02:01 PM IST
മലയാളി വാര്‍ത്ത

1995 മെയ്,ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കേരളം നടുങ്ങിവിറച്ച വിഴിഞ്ഞം കലാപമുണ്ടായത്. ഒരു ശനിയാഴ്ച ദിവസം, ചെറിയതുറ നിവാസിയായ ഷിബു എന്നയാള്‍ ബീമാപ്പള്ളി നിവാസികളായ ചില കച്ചവടക്കാരില്‍നിന്നും പണം പിരിക്കാന്‍ എത്തിയതിനെതുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കേരളം കണ്ട വര്‍ഗ്ഗിയ കലാപങ്ങളില്‍ ഒന്നായ വിഴിഞ്ഞം കലാപത്തിന് തുടക്കമിട്ടത് .


 പ്രശ്‌നബാധിത മേഖലകളില്‍14 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷം  അക്രമാസക്തരായ 600 ഓളം മുസ്ലീം കലാപകാരികള്‍ ഞായറാഴ്ച വൈകിട്ട് വടിവാളും നാടന്‍ബോംബുകളുമായി ചെറിയതുറയിലുള്ള ഒരു ക്രിസ്ത്യന്‍പള്ളിയെ ലക്ഷ്യമാക്കി നീങ്ങി ഗത്യന്തരമില്ലാതെ പോലിസ് കലാപകാരികള്‍ക്ക് നേരേ 40 റൌണ്ട് വെടിയുതുര്‍ത്തു നാല് ജീവന്‍ തല്‍ക്ഷഷണം പൊലിഞ്ഞു.

 ഇതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു കോടിക്കണക്കിന് രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും മത്സ്യത്തൊഴിലാളികളുടെ കിടപ്പാടങ്ങളും നശിപ്പിക്കപ്പെട്ടു .പോസ്റ്റ് മോര്‍ട്ടം നടത്തുവാന്‍പോലും വിട്ടുകൊടുക്കാതെ ശവശരീരങ്ങള്‍ സമരമുഖത്തെ പ്രദര്‍ശന വസ്തുക്കളായി അന്നത്തെ ഹോം മിനിസ്റ്റര്‍ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കലാപത്തില്‍ മരിച്ച ആറുപേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു .ഈ കലാപത്തിന്റെ നീറുന്ന ഓര്‍മ്മയില്‍ നില്ക്കുന്ന വിഴിഞ്ഞത്തുകാര്‍ പിണറായി ഇറക്കുമെന്ന് പറയുന്ന കേന്ദ്രസേനയെ ഭയപ്പാടോടെയാണ് കാണുന്നത്.

1992 ജൂലായ് പതിനഞ്ചിനു തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പൂന്തുറയില്‍ നടന്ന വര്‍ഗ്ഗീയ കലാപമാണു പൂന്തുറ കലാപം. അഞ്ചു പേരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്. പോലീസിന് അക്രമം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സായുധ പട്ടാളം രംഗത്തിറങ്ങി. വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു തുടങ്ങി.

വിഴിഞ്ഞം കലാപകാലത്ത് കേന്ദ്രസേന നല്കിയ ദുരിതം അനുഭവിച്ചവരാണ് ഇപ്പോഴും തുറയിലുള്ളത്. വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ  വിളിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര സേന ഉടന്‍തന്നെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

കേന്ദ്രസേനയെ വിഴിഞ്ഞത്ത് ഇറക്കുന്നതിന് ബിജെപി സര്‍ക്കാരിന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്. പള്ളി അധ്യക്ഷന്‍മാരാണ് അക്രമത്തിന് പിന്നിലെന്ന് വരുത്തി തീര്‍ത്ത് ബിജെപിയ്ക്ക് മത്സ്യതൊഴിലാളികള്‍ക്കിടയിലേയ്ക്ക് കടന്നു കയറാനുള്ള വഴിയാണ് അവര്‍ നോക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണ് വിഴിഞ്ഞത്തെ പോലീസ് സ്‌റ്‌റേഷന്‍ ആക്രമണം. അതിന് തക്കതായ ശിക്ഷയ്ക്ക് പട്ടാളം തന്നെയിറക്കി അക്രമകാരികളെ മര്യാദ പഠിപ്പിക്കണമെന്ന ആവശ്യത്തിലാണ് സിപിഎം നില്ക്കുന്നത്.

1991 ലെ കെ. കരുണാകരന്റെ  നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത്.  അന്ന് തുറമുഖ മന്ത്രിയുമായിരുന്ന എം.വി. രാഘവനാണ് നേതൃത്വം പിടിച്ചത്. 1995 ല്‍  എ.കെ. ആന്റണി സര്‍ക്കാര്‍ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടര്‍ന്ന് വന്ന 1996 ലെ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പദ്ധതി  മുന്നോട്ടുപോയില്ല.

പിന്നീട് 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതോടെ  പദ്ധതി തയ്യാറാക്കാന്‍ രൂപരേഖ തയാറാക്കി. 2005 ല്‍  പൊതു-സ്വകാര്യ പങ്കാളിത്തം മാതൃകയില്‍ ടെണ്ടര്‍ വിളിച്ചു. ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിനു സുരക്ഷാ കാരണത്താല്‍ കേന്ദ്രം അനുമതി നിഷേധിച്ചു.2008 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ലാന്‍കോ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ലെറ്റര്‍ ഓഫ് ഇന്റ്റന്റ്  നല്‍കി.

പക്ഷേ നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇന്‍ര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ  സഹായത്തോടെ പദ്ധതിയെ ലാന്‍ഡ് ലോര്‍ഡ് മോഡലിലേക്ക് മാറ്റി. 2011 ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് അദാനി ഇതിലേക്ക് വരുന്നത്. എന്നാല്‍ 2013 ല്‍ സര്‍ക്കാര്‍ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചര്‍ച്ചയും വിവാദമായിരുന്നു.

ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാര്‍  ഭരണത്തില്‍ ആയിരുന്ന 2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ നടത്തിപ്പ് കരാറില്‍ അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാറും ഒപ്പുവച്ചത്.വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല ലഭിച്ചത് അദാനി കമ്പനിക്കാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം 40 വര്‍ഷക്കാലം ഈ വന്‍കിട തുറമുഖത്തിന്റെ നടത്തിപ്പിന്റെ ചുമതലയും ഈ കമ്പനിക്കാണ്.

കേന്ദ്ര സേന വരുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വം  അനുകൂല നിലപട് എടുക്കുകയും ചെയ്തിരുന്നു. ഇതോടെ വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ സിആര്‍പിഎഫ് എത്തുമെന്നാണ് പുറത്തു വരുന്ന വിവരം.  ഇതിനിടയില്‍ എല്ലാതലത്തിലുമുള്ള സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് . മന്ത്രിസഭ ഉപസമിതിയും സമാധാന ദൂതന്മാരും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂ എന്നാണ് വിദഗ്ദ്ധാഭിപ്രായം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (47 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends