സമസ്‌ത നേതാവിന്റെ തിട്ടൂരത്തിന് പിന്നാലെ വിവാദമായ കുടുംബശ്രീ പ്രതിജ്ഞ ചൊല്ലിയാൽ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുമെന്ന പ്രസ്‌താവനയുമായി ജമാഅത്ത് ഇസ്‌ലാമി നേതാവ് കൂടെ വന്നെന്ന് വാർത്തകൾ കാണുന്നു; പെണ്ണിന് സ്വസ്‌ഥതയോ സമാധാനമോ സ്വാതന്ത്ര്യമോ സന്തോഷമോ ഒരു തരി കൂടുതൽ കിട്ടുമെന്നറിഞ്ഞാൽ കടന്നൽകൂടിളകുന്ന പോലെ എല്ലാം കൂടി ചോര കുടിക്കാനിറങ്ങും; എന്തൊരു ഇരട്ടത്താപ്പാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഷിംന അസീസ്

സമസ്‌ത നേതാവിന്റെ തിട്ടൂരത്തിന് പിന്നാലെ വിവാദമായ കുടുംബശ്രീ പ്രതിജ്ഞ ചൊല്ലിയാൽ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുമെന്ന പ്രസ്‌താവനയുമായി ജമാഅത്ത് ഇസ്‌ലാമി നേതാവ് കൂടെ വന്നെന്ന് വാർത്തകൾ കാണുന്നു. അവർ കാഫിറാകുമെന്ന് മാത്രമല്ല, അവരുടെ മേൽ മയ്യിത്ത് നിസ്‌കാരം പോലും പാടില്ലെന്ന് വരെ അയാൾ കൂട്ടിച്ചേർക്കുന്നുണ്ടെന്ന്...!!! നിർണായകമായ കുറിപ്പ് പങ്കു വച്ച് ഷിംന അസീസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സമസ്‌ത നേതാവിന്റെ തിട്ടൂരത്തിന് പിന്നാലെ വിവാദമായ കുടുംബശ്രീ പ്രതിജ്ഞ ചൊല്ലിയാൽ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുമെന്ന പ്രസ്‌താവനയുമായി ജമാഅത്ത് ഇസ്‌ലാമി നേതാവ് കൂടെ വന്നെന്ന് വാർത്തകൾ കാണുന്നു. അവർ കാഫിറാകുമെന്ന് മാത്രമല്ല, അവരുടെ മേൽ മയ്യിത്ത് നിസ്‌കാരം പോലും പാടില്ലെന്ന് വരെ അയാൾ കൂട്ടിച്ചേർക്കുന്നുണ്ടെന്ന്...!!!
നൂറ് ശതമാനവും ശരീഅത്ത് പ്രകാരം മാത്രമായി ജീവിക്കുന്നവരാണോ ഇവരൊക്കെ? അല്ല.! എന്നുവച്ച് അതിലൊക്കെ ഒച്ചേം വിളീം വരുന്നുണ്ടോ? ഇല്ല..!! പക്ഷേങ്കില് ആണുങ്ങളുടെ സ്വത്തിൽ തൊട്ട് കളിക്കുമെന്നായപ്പോൾ ഗ്രൂപ്പുമില്ല, ഗ്രൂപ്പുവഴക്കുമില്ല. എല്ലാരും ഒന്നായി...!!! കടുത്ത വിശ്വാസികളായ എത്രയോ പേർ 'പെണ്ണോഹരി'യിൽ വിശ്വസിക്കാതെ പെൺമക്കൾക്കും പെങ്ങമ്മാർക്കും തുല്യ ഓഹരി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ ഇനി ഈ മോല്യാരുടെ കണക്കിൽ നരകത്തിന്റെ ഏത് മൂലയിൽ ചെന്നവസാനിക്കുമോ !
ആണിന് ആയിരം ഒഴിവാക്കലുകളും അതിനൊത്ത സൈസിൽ വ്യാഖ്യാനങ്ങളുമാണ്. ചോദ്യവും പറച്ചിലുമില്ല. അഥവാ വല്ലതും ചൂണ്ടിക്കാണിക്കപ്പെട്ടാൽ പോലും 'ആണുങ്ങളല്ലേ, അതൊക്കെയുണ്ടാവും' എന്നതിലൊതുങ്ങും കാര്യങ്ങൾ... പെണ്ണോ? പെണ്ണിന് സ്വസ്‌ഥതയോ സമാധാനമോ സ്വാതന്ത്ര്യമോ സന്തോഷമോ ഒരു തരി കൂടുതൽ കിട്ടുമെന്നറിഞ്ഞാൽ കടന്നൽകൂടിളകുന്ന പോലെ എല്ലാം കൂടി ചോര കുടിക്കാനിറങ്ങും. എന്തൊരു ഇരട്ടത്താപ്പാണ് !
https://www.facebook.com/Malayalivartha
























