ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയ ജൂനിയര്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ യാത്ര മുടങ്ങി

റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ യാത്ര മുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ്സ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് താരങ്ങളുടെ യാത്ര മുടങ്ങിയത്. 163 പേരാണ് റാഞ്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. 21മുതല്‍ 25 വരെയാണ് റാഞ്ചിയില്‍ കായിക മേള.
ഇതേസമയം തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 63 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ദീര്‍ഘ ദൂര ട്രെയിനുകള്‍ എല്ലാം തന്നെ റദ്ദാക്കിയിട്ടുണ്ട്. വിമാന സര്‍വ്വീസുകളെയും മഴ ബാധിച്ചു. പല ഫ്‌ളൈറ്റുകളും ഏറെ വൈകിയാണ് പുറപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























