ചക്കുളത്തുകാവ് പൊങ്കാല മഹോത്സം, മൂന്നു താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ ആണ്. ഇതിനോടനുബന്ധിച്ച് മൂന്നു താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ നാളെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പൊങ്കാലയോടനുബന്ധിച്ച് മദ്യശാലകൾ അടച്ചിടാനും കളക്ടർ ഉത്തരവിറക്കിയിരുന്നു. ഡിസംബർ ആറിന് പൂർണമായും പൊങ്കാല ദിവസമായ ഏഴിന് പകൽ മൂന്നു മണി വരെയും ക്ഷേത്രത്തിന്റെ സമീപ പ്രദേശത്തുള്ള കുട്ടനാട് റേഞ്ചിലെ കള്ളുഷാപ്പുകളും ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്‌ലെറ്റും അടച്ചിടണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഈ മാസം ഏഴിനാണ് പ്രസിദ്ധമായ കാർത്തിക പൊങ്കാല നടക്കുക. ഇതിനു മുന്നോടിയായുള്ള നിലവറ ദീപം തെളിക്കൽ ചടങ്ങ് ഞായറാഴ്ച നടന്നു.
https://www.facebook.com/Malayalivartha
























