Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

 ദിവസങ്ങള്‍ നീണ്ട സമവായ ശ്രമങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തിയ സമര പ്രക്ഷോഭങ്ങള്‍ക്ക് സമാപ്തിയായി.... പൂര്‍ണ തൃപ്തിയില്ലെന്ന് സമരസമിതി

07 DECEMBER 2022 06:11 AM IST
മലയാളി വാര്‍ത്ത

ദിവസങ്ങള്‍ നീണ്ട സമവായ ശ്രമങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തിയ സമര പ്രക്ഷോഭങ്ങള്‍ക്ക് സമാപ്തിയായി.... പൂര്‍ണ തൃപ്തിയില്ലെന്ന് സമരസമിതി

കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് വിഴിഞ്ഞത്ത് സമവായം തെളിഞ്ഞത്. കടലില്‍ വള്ളം കത്തിച്ചും, തുറമുഖം സമരവേദിയാക്കിയും അസാധാരണമായ പോര്‍മുഖമാണ് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തീര്‍ത്തത്.

 

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത് ജുലൈ 20നാണ്. ആഗസ്റ്റ് 10ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തിലിറങ്ങിയതോടെയാണ് പൊടുന്നനെ വാര്‍ത്തകളില്‍ നിറഞ്ഞത് .

ഓഗസ്റ്റ് 16നാണ് മുല്ലൂര്‍ തുറമുഖ കവാടത്തില്‍ സമരം ആരംഭിച്ചത്. പിന്നെയുണ്ടായത് അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങളാണ്. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതിപ്രദേശം മത്സ്യത്തൊഴിലാളികള്‍ കയ്യടക്കി. ഓഗസ്റ്റ് 22ന് ആദ്യ കടല്‍ സമരം നടന്നു. തിരുവനന്തപുരത്തിന്റെ തീരത്ത് നിന്നെത്തിയ നൂറുകണക്കിന് വള്ളങ്ങളാണ് അദാനി തുറമുഖം വളഞ്ഞത്. മന്ത്രിസഭാ ഉപസമിതി പലവട്ടം സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിന്റെ സൂചന പോലും തെളിഞ്ഞില്ല. ഇതിനിടെ സമരത്തിന് എതിരായ പ്രാദേശിക കൂട്ടായ്മയും ശക്തിപ്രാപിച്ചു.


സമരത്തിന്റെ നൂറാം ദിനം, ഒക്ടോബര്‍ ഏഴിന് വള്ളം കത്തിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. കാര്യങ്ങള്‍ കൈവിട്ട് പോയത് നവംബര്‍ 26നാണ്. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള ശ്രമത്തെ തീരവാസികള്‍ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. പിറ്റേന്ന് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്ന് വൈകീട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണവും സംഘര്‍ഷവും ഉണ്ടായി. ഒടുവില്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ മധ്യസ്ഥതയില്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് സമരം സമവായത്തിലേക്ക് എത്തിച്ചത്.


ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും നേടിയെടുക്കാനായില്ലെങ്കിലും, പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് കിട്ടിയതാണ് വിജയമായി സമരസമിതി കാണുന്നത്.
അതേസമയം തീരശോഷണത്തിലെ വിദ്ഗധ സമിതിയുടെ കണ്ടെത്തലുകളാവും ഇനി നിര്‍ണായകമാകുക. ഉറപ്പുകള്‍ ലംഘിച്ചാല്‍ അടുത്ത ഘട്ടമെന്ന നിലയില്‍ വീണ്ടും സമരത്തിനുള്ള സാധ്യതയുമേറെയാണ്.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (49 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends