മകനു പിന്നാലെ അമ്മയും... ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മകന്‍ മരിച്ചെന്ന വാര്‍ത്ത് കേട്ട അമ്മ കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മകനു പിന്നാലെ അമ്മയും... ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മകന്‍ മരിച്ചെന്ന വാര്‍ത്ത് കേട്ട അമ്മ കുഴഞ്ഞ് വീണ് മരിച്ചു.... അമ്പലപ്പാറ തിരുണ്ടിയില്‍ യുവാവ് പാറമടയിലെ വെള്ളക്കെട്ടില്‍ മുങ്ങിയും വിവരമറിഞ്ഞാണ് മാതാവ് കുഴഞ്ഞു വീണ് മരിച്ചത്.
തിരുണ്ടി കോടങ്ങാട്ടില്‍ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മത്സ്യങ്ങളെ വളര്‍ത്തുന്ന വെള്ളക്കെട്ടാണിത്. മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha
























