നെയ്‌ത്തേങ്ങയോടൊപ്പം മൊബൈല്‍ ഫോണും..... ശബരിമലയില്‍ സന്നിധാനത്തെ ആഴിയിലേക്ക് നെയ്ത്തേങ്ങ എറിയുന്നതിനിടെ ഭക്തന്റെ മൊബൈല്‍ ആഴിയിലേക്ക് വീണു..... സാഹസികമായി തിരിച്ചെടുത്ത് അഗ്നിരക്ഷാ സേനാംഗം

നെയ്‌ത്തേങ്ങയോടൊപ്പം മൊബൈല്‍ ഫോണും..... ശബരിമലയില്‍ സന്നിധാനത്തെ ആഴിയിലേക്ക് നെയ്ത്തേങ്ങ എറിയുന്നതിനിടെ ഭക്തന്റെ മൊബൈല്‍ ആഴിയിലേക്ക് വീണു..... സാഹസികമായി തിരിച്ചെടുത്ത് അഗ്നിരക്ഷാ സേനാംഗം. അഗ്നിരക്ഷാ സേനയുടെ കൃത്യസമയത്തെ ഇടപ്പെടല്‍ മൂലമാണ് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ഫോണ്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരുടെ ഇടപ്പെടല്‍ മൂലം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്.
അഭിഷേകത്തിനായി നെയ് ശേഖരിച്ച് ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുകയായിരുന്നു അഖില്‍. എന്നാല്‍ മൊബൈല്‍ ഫോണും തേങ്ങയോടൊപ്പം ആഴിയിലേക്ക് വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട ഫയര്‍ ഓഫീസറുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഫോണ്‍ സുരക്ഷിതമായി തിരികെ ലഭിച്ചത്.
ഉടന്‍ തന്നെ അഗ്നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. പൊള്ളലേറ്റ ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു.
"
https://www.facebook.com/Malayalivartha
























