ജയിപ്പിച്ച് മാറി നില്‍ക്കണം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും; മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം അച്യൂതാനന്ദന് വിട്ടു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ ഉജ്ജ്വല വിജയത്തെ തുടര്‍ന്ന് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വിഎസിനെ മുന്നില്‍ നിര്‍ത്തി പട നയിക്കാന്‍ നീക്കം. അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വിടാന്‍ സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശിച്ചു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് എല്ലാം വി എസ് തീരുമാനിച്ച് അറിയിക്കട്ടേ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഉണ്ടാകരുതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതായാലും തെരഞ്ഞെടുപ്പ് പ്രചരണത്തെ വി എസ് തന്നെ നയിക്കണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പാര്‍ട്ടിയോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വിഎസും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ വിഎസിനെതിരായ കുറ്റപത്രം പരിഗണിക്കുന്നത് കേന്ദ്ര കമ്മറ്റി അനിശ്ചിതമായി നീട്ടും. കൊല്‍ക്കത്താ പ്ലീനത്തിന് ശേഷം മാത്രമേ ഇതുണ്ടാകൂ. അതിനിടെ കൊല്‍ക്കത്താ പ്ലീനത്തില്‍ ഐക്യത്തിന്റെ ആവശ്യകതയാകും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുക. ഇതിന് ശേഷം വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതിനിടെ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ്. വി എസ്. പ്രായത്തിന്റെ കാരണം പറഞ്ഞാണ് ഒഴിവാക്കിയത്.
ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വീണ്ടും മുഖ്യന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതും സംഘടനയ്ക്ക് ചേര്‍ന്നതല്ലെന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതാണ് പ്രധാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു കഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മത്സരത്തിന് വി എസ് തയ്യാറാകുമെന്ന് തന്നെയാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ അതിനെ എതിര്‍ക്കില്ല. വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ പ്രചരണത്തിന് 11 ജില്ലകളില്‍ വി എസ് എത്തിയിരുന്നു. അതിന്റെ പ്രതിഫലനവും ഉണ്ടായി. ബിജെപിയും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് നടത്തുന്ന ഭൂരിപക്ഷ രാഷ്ട്രീയ വാദത്തിനിടയിലും ഈഴവ വോട്ടുകള്‍ സിപിഎമ്മില്‍ ഉറപ്പിച്ച് നിറുത്തിയത് വിഎസിന്റെ ഇടപെടലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും വിഎസിന്റെ പ്രചരണ രംഗത്തെ സാന്നിധ്യം അനിവാര്യതയാണ്. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഭിന്നതയുടെ സ്വരം രൂപപ്പെട്ടാല്‍ എല്ലാം താറുമാറാകുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണം.
അടുത്ത വര്‍ഷം 93 വയസ്സ് തികയുകയാണ് വിഎസിന്. അതുകൊണ്ട് തന്നെ മാറി നിന്ന് പുതിയ നേതൃത്വത്തിന് വഴിയൊരുക്കണമെന്നാണ് പ്രകാശ് കാരാട്ടും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സിപിഐ(എം) വിജയത്തോടെ ഇതിന് മാറ്റം വന്നു. ജനക്കൂട്ടത്തെ സ്വാധീനിക്കാനും അതിനെ വോട്ടാക്കി മാറ്റാനും വിഎസിന് കഴിയുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഏതിരാളികള്‍ക്ക് രാഷ്ട്രീയ മറുപടി നല്‍കാനും വിഎസിനോളം പോന്ന മറ്റൊരു നേതാവുമില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഭരണം തിരിച്ചു പിടിക്കാന്‍ വി എസ് അനിവാര്യതയാണ്. സ്വയം മത്സര രംഗത്ത് നിന്ന് പിന്മാറിയാലും പ്രചരണ രംഗത്ത് ഉണ്ടാകണമെന്നാണ് വിഎസിനോടുള്ള നിര്‍ദ്ദേശം. എന്നാല്‍ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന സൂചനയും വി എസ് നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























