ഇതാണ് ജനാധിപത്യം... ഫസല്‍വധക്കേസില്‍ പ്രതികളായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനാകും, രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും

തലശ്ശേരി നഗരസഭാ ചെയര്‍മാനായി കാരായി ചന്ദ്രശേഖരനേയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനേയും ചുമതലയേല്‍പ്പിക്കാന്‍ സിപിഎം യോഗത്തില്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 18 ന് കാരായി ചന്ദ്രശേഖരനും 19 ന് കാരായി രാജനും അധികാരമേല്‍ക്കും.
ഫസല്‍വധക്കേസില്‍ പ്രതികളായ ഇരുവര്‍ക്കും നിലവില്‍ കണ്ണൂരില്‍ പ്രവേശിക്കാനാകില്ല. അതുകൊണ്ടുതന്നെ സിബിഐ കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാകും ചുമതലയേല്‍ക്കാനായി ഇരുവരും കണ്ണൂരിലെത്തുക.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനായി ഇരുവര്‍ക്കും കണ്ണൂരില്‍ സ്ഥിരതാമസമാക്കാനുള്ള അനുമതി വേണമെന്ന ആവശ്യവുമായി സിപിഎം വീണ്ടും കോടതിയെ സമീപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























