സൗമിനി ജെയിന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സൗമിനി ജെയിനെ തെരെഞ്ഞെടുത്തു. കെ്പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇടപെട്ടതോടെയാണ് സൗമിനിയെ തെരെഞ്ഞെടുത്തത്. ഡി.സി.സിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ മേയര്‍ സ്ഥാനം ഷൈനി മാത്യുവിനും സൗമിനി ജെയിനും രണ്ടര വര്‍ഷം വീതം പങ്കിട്ട് നല്‍കാനായിരുന്നു ധാരണ. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് യോഗം അറിയിച്ചു.
മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ ഷൈനി മാത്യുവിന് ഗ്രൂപ്പിന് അതീതമായ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നത ഉറപ്പുവരുത്തണമെന്ന് കെ.പി.സി.സി നിര്‍ദ്ദേശം വന്നതോടെ ഷൈനിയുടെ സാധ്യതകള്‍ക്ക് മങ്ങലേക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























