അഞ്ചാമത് കൊച്ചി - മുസിരിസ് ബിനാലെ ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും... വിദേശരാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും, പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കും

അഞ്ചാമത് കൊച്ചി - മുസിരിസ് ബിനാലെ ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും... വിദേശരാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും, പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കും
'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തില്‍ എറണാകുളം, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ ഏപ്രില്‍ പത്തുവരെയാണ് കലയുടെ വസന്തകാലം.ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ കെ.ജെ. മാക്സി, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, ടി.ജെ. വിനോദ്, ബിനാലെ ഫൗണ്ടേഷന്‍ രക്ഷാധികാരി എം.എ. യൂസഫലി, മുന്‍മന്ത്രി എം.എ. ബേബി എന്നിവര്‍ പങ്കെടുക്കും.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. പത്തു മലയാളികളടക്കം 33 ഇന്ത്യന്‍ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റലേഷനുകള്‍, പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ഡിജിറ്റല്‍ കലാരൂപങ്ങള്‍ എന്നിവയുണ്ടാകും.
കൊവിഡിന് ശേഷം രണ്ട് വര്‍ഷം വൈകിയാണ് ബിനാലെ അരങ്ങേറുന്നത്. പത്തുലക്ഷത്തിലേറെ പേര്‍ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
അതേസമയം ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ, ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. 150 രൂപയാണ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 എന്നിങ്ങനെയും. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപ, പ്രതിമാസ നിരക്ക് 4000.
എറണാകുളം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി.ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി: ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട്കഫെ, കാശി ടൗണ്‍ ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കബ്രാല്‍ യാര്‍ഡ്, ആനന്ദ് വെയര്‍ഹൗസ്, വെല്‍ക്കം ഹെറിറ്റേജ് അസോറ, അര്‍മാന്‍ ബില്‍ഡിംഗ്, വി.കെ.എല്‍ വെയര്‍ഹൗസ്, മോച്ച ആര്‍ട്ട് കഫെ, കെ.വി.എന്‍. ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ്, ടി.കെ.എം. വെയര്‍ഹൗസ് എന്നിവ വേദികളാണ്.
"
https://www.facebook.com/Malayalivartha
























