വന്‍ ഭക്തജന തിരക്ക്..... ശബരിമലയില്‍ ഭക്തരുടെ പ്രവാഹം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ... ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും, ഇന്ന് ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും....

വന്‍ ഭക്തജന തിരക്ക്..... ശബരിമലയില്‍ ഭക്തരുടെ പ്രവാഹം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ... ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും, ഇന്ന് ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും....
കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്.
കൃത്യമായി പറഞ്ഞാല്‍ ശബരിമലയില്‍ ഇന്ന് ദര്‍ശനത്തിന് 1,07260 പേരാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്.
തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദര്‍ശന സമയത്തില്‍ ഇന്നലെ ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു. തിരക്ക് ഏറെയുളള ദിവസങ്ങളില്‍ രാത്രി 11.30 നാകും നടയടച്ചാല്‍ മതിയെന്നാണ് തീരുമാനമുള്ളത്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലുണ്ടായേക്കും.
അതേസമയം പ്രതിദിനം തീര്‍ത്ഥാടകരുടെ എണ്ണം 85,000ല്‍ പരിമിതപ്പെടുത്തണമെന്ന് പൊലീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പമ്പ മുതല്‍ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടുകയുളളൂ എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു
. ഇതിനായി ഓരോ പോയിന്റിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും. പൊലിസിന് പുറമേ, വിവിധ സേനാവിഭാഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാനായി ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തും പന്ത്രണും മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രം സന്നിധാനത്തെത്താവുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്ക് മലകയറിവര്‍ക്ക് ദര്‍ശനം കിട്ടിയത് ഞായറാഴ്ചയായിരുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശന സമയത്തില്‍ താത്ക്കാലികമായ ക്രമീകരണം ഏര്‍പ്പെടുത്തി. തിരക്കുളള ദിവസങ്ങളില്‍ രാത്രി 11.30 നാകും ഹരിവരാസനം പാടി നടയടക്കുക. അല്ലാത്തപ്പോള്‍ 11 മണിക്ക് നടയടക്കും.
"
https://www.facebook.com/Malayalivartha
























