പ്രശസ്തി ഉന്നതിയിലേക്ക്... വിവാദങ്ങള്‍ക്ക് ശേഷമുള്ള മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വന്‍തോതില്‍ വര്‍ധന; ശബരിമലയുടെ പ്രശസ്തി രാജ്യം കടക്കുന്നു; ശബരിമലയില്‍ ഭക്ത ജനപ്രവാഹം ഇന്ന് ഒരു ലക്ഷം കടക്കും; ക്രമീകരണം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

യുവതീപ്രവേശന വിവാദത്തിനും കോവിഡിനും ശേഷം വന്ന ശബരിമല തീര്‍ത്ഥാടന കാലം ഭക്തജനങ്ങളെക്കൊണ്ട് നിറയുകയാണ്. ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹമാണ്. കോടതിയും സര്‍ക്കാരും അടിയന്തരമായി ഇടപെടുകയാണ്. ശബരിമലയില്‍ ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തില്‍ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാല്‍ ശബരിമലയില്‍ ഇന്ന് ദര്‍ശനത്തിന് 1,07260 പേരാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദര്‍ശന സമയത്തില്‍ ഇന്നലെ ചില ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
തിരക്ക് ഏറെയുളള ദിവസങ്ങളില്‍ രാത്രി 11.30 നാകും നടയടച്ചാല്‍ മതിയെന്നാണ് തീരുമാനം. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലുണ്ടായേക്കും. പ്രതിദിനം തീര്‍ത്ഥാടകരുടെ എണ്ണം 85,000ല്‍ പരിമിതപ്പെടുത്തണമെന്ന് പൊലീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പമ്പ മുതല്‍ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടുകയുളളൂ എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ പോയിന്റിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും.
പൊലിസിന് പുറമേ, വിവിധ സേനാവിഭാഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തും പന്ത്രണും മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രം സന്നിധാനത്തെത്താവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് മലകയറിവര്‍ക്ക് ദര്‍ശനം കിട്ടിയത് ഞായറാഴ്ചയായിരുന്നു. മരക്കൂട്ടത്തും നടപ്പന്തലിലും പൊലീസുമായി തീര്‍ത്ഥാര്‍കള്‍ ഉന്തും തളളുമുണ്ടായിരുന്നു. തുടന്നാണ് ദര്‍ശന സമയത്തില്‍ താത്ക്കാലികമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
തിരക്കുളള ദിവസങ്ങളില്‍ രാത്രി 11.30 നാകും ഹരിവരാസനം പാടി നടയടക്കുക. അല്ലാത്തപ്പോള്‍ 11 മണിക്ക് നടയടക്കും. തിരക്ക് നിയന്ത്രണാതീതമാകുന്നതിനാല്‍ പ്രതി ദിന ബുക്കിംഗ് കുറയ്ക്കണമെന്ന നിര്‍ദ്ദേശം പൊലീസ് മുന്നോട്ടു വച്ചിട്ടുണ്ട്. നിലവില്‍ 1.2 ലക്ഷമാണ് ഓണ്‍ലൈന്‍ ബുക്കിംഗിന്റെ പരിധി. ദിവസും ഇത്രയും പേര്‍ മലകയറിയാല്‍ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിലയ്ക്കലിലെ പാര്‍ക്കിംഗ്, ഗതാഗത കുരുക്ക് തുടങ്ങിയവയെയും ഇത് കാര്യമായി ബാധിക്കും. പ്രതിദിന ബുക്കിംഗ് 850000ല്‍ നിജപ്പെടുത്തണമെന്ന പൊലീസ് നിലപാട് ഹൈക്കോടതിയെയും അറിയിക്കും. ഇക്കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ചര്‍ച്ചയാകും.
അതിനിടെ ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള സമയത്ത് തീര്‍ത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങള്‍ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും സതീശന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നതിന്റെ സാധ്യത ഹൈക്കോടതി ആരാഞ്ഞു. തന്ത്രിയുമായി ആലോചിച്ച് ഒരു മണിക്കൂര്‍ കൂടി നട തുറന്നു വയ്ക്കാനാകുമോ എന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഗണിക്കണം. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും നടപടിയെടുക്കണം. ഭക്തരില്‍ ഒരാളും ദര്‍ശനം കിട്ടാതെ മടങ്ങാന്‍ ഇടയാകരുത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കവിയുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്‌പെഷല്‍ സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.
" f
https://www.facebook.com/Malayalivartha
























