ചരിത്ര വിജയം നേടി ഗുജറാത്തില്‍ അധികാര തുടര്‍ച്ച നേടിയ ബി ജെ പി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും... ഉച്ചയ്ക്ക് ഗാന്ധിനഗറിലാണ് ചടങ്ങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും

ചരിത്ര വിജയം നേടി ഗുജറാത്തില്‍ അധികാര തുടര്‍ച്ച നേടിയ ബി ജെ പി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും... ഉച്ചയ്ക്ക്ഗാന്ധിനഗറിലാണ് ചടങ്ങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും
മുഖ്യമന്ത്രിയായി ഭൂപന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരത്തിലേറുമ്പോള്‍ മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ 20 പേരുണ്ടാവുമെന്നാണ് സൂചന. മന്ത്രിമാരെല്ലാം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കാനാണ് സാധ്യതയേറെയുള്ളത്.
തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാര തുടര്‍ച്ച നേടിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി ജെ പി ഇക്കുറി സ്വന്തമാക്കിയിട്ടുള്ളത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി.
ഇക്കാര്യത്തില്‍ ബംഗാളിലെ സി പി എം റെക്കോര്‍ഡിനൊപ്പം എത്താനും ഗുജറാത്തിലെ ബി ജെ പിക്ക് സാധിച്ചു എന്നതാണ് മറ്റൊരു സവിശേഷത.
"
https://www.facebook.com/Malayalivartha
























