Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രാജ്ഭവനില്‍ ആഘോഷം... വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം; യോഗ്യത ഇല്ലാത്തവരെ പുറത്താക്കാന്‍ ഉറച്ച് ഗവര്‍ണര്‍; നിര്‍ണായക നീക്കത്തിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്തുമസ് വിരുന്നിനുക്ഷണിച്ച് ഗവര്‍ണര്‍

12 DECEMBER 2022 10:04 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക്. ഒരേസമയം ശക്തമായ നടപടിയും അതേസമയം മഞ്ഞുരുകലും കാണാം. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്.

വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താന്‍ പ്രയാസം ഉണ്ടെന്നാണ് കണ്ണൂര്‍ വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഹിയറിങ്. യുജിസി മാര്‍ഗ്ഗനിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാന്‍ ആണ് ഗവര്‍ണറുടെ നീക്കം.

ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാന്‍സലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും വിസിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജികള്‍ പരിഗണിക്കുക.

അതേസമയം കേന്ദ്രസര്‍ക്കാരിനു വേണ്ടി ഗവര്‍ണ്ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്ന് സിപിഎം എംപി വി ശിവദാസന്‍ രാജ്യസഭയില്‍ ആരോപിച്ചു. കേരളത്തില്‍ ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണ്ണര്‍ കത്തു നല്കിയത് ഇതിന് ഉദാഹരണമാണെന്ന് ശിവദാസന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്ന ചട്ടങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വി. ശിവദാസന്‍. കേരളത്തിലും തമിഴ്‌നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്കാതെ ഗവര്‍ണ്ണര്‍മാര്‍ പിടിച്ചു വയ്ക്കുകയാണെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി. ബില്ലിന്‍മേലുള്ള ചര്‍ച്ച അടുത്തയാഴ്ചയും തുടരും.

അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ വിഷയത്തില്‍ മഞ്ഞുരുകുന്ന കാഴ്ചയും കാണാം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്തുമസ് വിരുന്നിനു ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടുന്നതിനിടയില്‍ മുഖ്യമന്ത്രിയെ വിരുന്നിനുക്ഷണിക്കുന്നത് ഗവര്‍ണറുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കമാണ്. 14-ന് വൈകീട്ട് അഞ്ചിന് രാജ്ഭവനിലാണ് വിരുന്നൊരുക്കുന്നത്.

വിവിധ ക്രൈസ്തവ വിഭാഗത്തിലെ മതമേലധ്യക്ഷന്‍മാര്‍, ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും ക്ഷണിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓണാഘോഷത്തിന് സര്‍ക്കാര്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. സാധാരണ ഗവര്‍ണറും ഭാര്യയുമാണ് മുഖ്യാതിഥികള്‍. ക്ഷണിക്കാത്തതിനാല്‍ ഗവര്‍ണര്‍ ആ ദിവസം അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പമാണ് ഓണമാഘോഷിച്ചത്.

അതേസമയം യുജിസി മാനദണ്ഡ ലംഘിച്ച് നിയമിക്കപ്പെട്ട ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയത്. നിശ്ചയിക്കപ്പെട്ട സമയത്തിനകം വിസിമാര്‍ എല്ലാവരും വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഇന്ന് ഹിയറിങ് നടത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച കേരള വി.സി വി പി മഹാദേവന്‍ പിള്ളക്കും ഹിയറിങിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാവിലെ 11ന് ആദ്യം അദ്ദേഹത്തിനാണ് ഹിയറിംഗിന് സമയം അനുവദിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അര മണിക്കൂര്‍ വീതമാണ് ഓരോ വി.സിക്കും അനുവദിച്ചിട്ടുള്ളത്.

കുസാറ്റില്‍ പരിപാടിയുള്ളതിനാല്‍ സംസ്‌കൃതം സര്‍വകലാശാല വി.സി എം.വി നാരായണന് ഓണ്‍ലൈന്‍ വഴി ഹിയറിങിന് ഹാജരാകാം. ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഹിയറിങ് നടത്താമെന്ന് രാജ്ഭവന്‍ വി.സിയെ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിലുള്ള എം.ജി വി.സിക്ക് ജനുവരിയില്‍ ഹിയറിങ് നടത്തും. ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഹിയറിങ്ങിന് എത്തേണ്ടതില്ല. ബാക്കിയുള്ള എട്ട് സര്‍വകലാശാല വി.സിമാര്‍ക്കാണ് ഹിയറിംഗ് നടത്തുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends