സംസാരിച്ച് വലയില്‍ വീഴ്ത്തും; നിരവധി സ്ത്രീകള്‍ തട്ടിപ്പിനിരയായി.... ഒടുവില്‍ പിടിയില്‍... വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ പിടിയില്‍

ഒടുവില്‍ പിടിയില്‍....നിരവധി സ്ത്രീകള്‍ തട്ടിപ്പിനിരയായി.... വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ പിടിയില്‍.
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ വീട്ടില്‍ സജികുമാര്‍ (മണവാളന്‍ സജി-47) മാവേലിക്കര പോലീസിന്റെ പിടിയിലായി. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നായി ഒട്ടേറെ സ്ത്രീകളില്‍നിന്ന് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് . വെള്ളിയാഴ്ചയാണ് യുവതി സജിക്കെതിരേ മാവേലിക്കര സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സജിയുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന പോലീസ് കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാട്ടകത്തുള്ള വാടക വീട്ടില്‍നിന്നാണ് പിടികൂടിയത്. ഓണ്‍ലൈന്‍ വിവാഹപംക്തികളില്‍ പരസ്യം നല്‍കുന്ന യുവതികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് സജിയുടെ തട്ടിപ്പിന്റെ തുടക്കം. നന്നായി സംസാരിക്കാന്‍ കഴിവുള്ള ഇയാളുടെ വലയില്‍ മിക്ക യുവതികളും കുടുങ്ങുമെന്ന് പോലീസ് . വിശ്വസനീയമായ നിലയില്‍ പല കാരണങ്ങള്‍ പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നതാണ് പതിവ് രീതി.
കൊച്ചി കേന്ദ്രീകരിച്ചുള്ള മാട്രിമോണിയല്‍ സ്ഥാപനത്തില്‍ നല്‍കിയ പരസ്യം വഴിയാണ് സജിയെ മാവേലിക്കര സ്വദേശിനി പരിചയപ്പെട്ടത്. തനിക്ക് കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ടെന്ന് യുവതിയെ സജി വിശ്വസിപ്പിച്ചു. ആഡംബര കാര്‍ അപകടത്തില്‍ പെട്ടെന്നും തകരാര്‍ പരിഹരിക്കാനായി രണ്ടരലക്ഷം രൂപ വേണമെന്നും സജി പറഞ്ഞതനുസരിച്ച് യുവതി പണം അയച്ചുകൊടുത്തു. പിന്നീട്, ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെയാണ് യുവതി പരാതി നല്‍കിയത്.
ഇയാള്‍ യുവതിക്കയച്ച ഫോട്ടോയില്‍ രേഖപ്പെടുത്തിയിരുന്ന ഹോട്ടലിന്റെ പേരാണ് പോലീസിനു തുമ്പായത്. യുവതി സജിയെ നേരില്‍ കണ്ടിട്ടില്ലെന്ന് പറയുന്നു.കോതമംഗലം രാമനല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്ന മേല്‍വിലാസം രേഖപ്പെടുത്തിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























