എലിക്കുളത്ത് നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് അപകടം; കാൽനടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

എലിക്കുളത്ത് നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അപകടത്തിൽ എലിക്കുളം മടുക്കക്കുന്ന് തകടിയിൽ വേണുവിന്റെ ഭാര്യ മിനി (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം നടന്നത്.
അതേസമയം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക് പടിയ്ക്ക് സമീപം മിനിയെ ഇടിച്ച ശേഷം കാർ വഴിയോരത്തെ തിട്ടയിൽ കയറി റോഡിലേക്ക് തല കീഴായി മറിയുകയായിരുന്നു.
എന്നാൽ ശബരിമലയിൽ നിന്നു മടങ്ങും വഴിയാണ് അപകടം നടന്നത്. തുടർന്ന് വാഹനത്തിൽ ഉള്ളവർക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. പിന്നാലെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നു പൊലീസ് പിടികൂടി. മാത്രമല്ല ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ആതിര, അഞ്ജു, അശ്വതി. മരുമക്കൾ: ജിബിൻ (എറണാകുളം), രഞ്ജിത്ത് (തൊടുപുഴ).
https://www.facebook.com/Malayalivartha
























