വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

വിദ്യാര്‍ഥികളുമായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലാണ് സംഭവം നടന്നത് . ഒരു കോച്ചിങ് ക്ലാസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വിനോദയാത്രക്ക് പോയിരുന്നത്.
വിനോദയാത്ര കഴിഞ്ഞ മടങ്ങവെ റായ്ഗഡ് ജില്ലയിലെ ഖൊപോളിയിലാണ് അപകടം നടന്നത്. പഴയ മുംബൈ-പൂനെ ഹൈവേയില്‍ കുന്നിറങ്ങുമ്പോള്‍ രാത്രി എട്ടോടെയാണ് ബസ് മറിഞ്ഞത്.
മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി വിദ്യാര്‍ഥികള്‍ക്ക് തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ലൊനവാലയില്‍ നിന്ന് തിരികെ വരികയായിരുന്നു ബസ്.
മുംബൈയിലെ ചെമ്പൂരില്‍ നിന്നുള്ള 10ാം ക്ലാസിലെ 48 വിദ്യാര്‍ഥികളും കോച്ചിങ് ക്ലാസിലെ രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha
























