ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.... മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്, തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.... മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്, തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്ക്.
വടകര അഴിയൂരില്‍ ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കൊല്ലം പൂവന്‍പുഴയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടറാണ് (23) മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. ക്ലിന്‍സ് ഉള്‍പ്പെടെ നാല് പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
"
https://www.facebook.com/Malayalivartha
























