ചാണകക്കുഴിയിൽ അകപ്പെട്ട പശുവിന് ഒടുവിൽ മോചനം; രക്ഷപ്പെടുത്താൻ ഓടിയെത്തിയത് അഗ്നിരക്ഷാസേന

കുന്നത്തൂരിൽ ചാണകക്കുഴിയിൽ അകപ്പെട്ട പശുവിന് ഒടുവിൽ മോചനം. പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. ഞാങ്കടവ് പാലത്തിനു സമീപം ശ്രീമൂലത്തിൽ പദ്മിനിയുടെ വീട്ടിലെ പശുവാണ് കുഴിയിൽ വീണത്.
അതേസമയം സംഭവം കണ്ടതോടെ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും പശുവിനെ പുറത്തിറക്കാൻ സാധിച്ചില്ല. ഒടുവിൽ സംഭവം അറിഞ്ഞെത്തിയ ശാസ്താംകോട്ട അഗ്നിരക്ഷാസേന കുഴിയിൽ ഇറങ്ങി പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ഫയർഫോഴ്സ് അംഗങ്ങളായ രതീഷ്. റ്റി.എസ്, ആർ.രാജേഷ് കുമാർ, എഎസ് റ്റിഒ സജീവ്.പി, ഹരിലാൽ, ശിവപ്രസാദ്, പ്രദീപ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























